ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിക്കും വിവാഹ മോചനം അനുവദിച്ച്‌ ഡല്‍ഹി കുടുംബ കോടതി

ഡല്‍ഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിക്കും വിവാഹ മോചനം അനുവദിച്ച്‌ ഡല്‍ഹി കുടുംബ കോടതി. ഭാര്യയ്‌ക്കെതിരെ താരം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് കോടതി. വിലയിരുത്തി. അയേഷയില്‍ നിന്നും ക്രൂരതയും മാനസിക സമ്മര്‍ദ്ദവും താരത്തിന് നേരിടേണ്ടി വന്നുവെന്ന് കോടതി കണ്ടെത്തി.

Advertisements

2012 ഒക്ടോബറിലാണ് അയേഷ മുഖര്‍ജിയും ധവാനും വിവാഹിതരായത്. ഇരുകൂട്ടരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടാൻ സമ്മതിച്ചു. അവരുടെ ദാമ്പത്യം വളരെക്കാലം മുൻപേ അവസാനിച്ചതാണെന്നും കുടുംബ കോടതി ജഡ്ജി ഹരീഷ് കുമാര്‍ വ്യക്തമാക്കി. വര്‍ഷങ്ങളോളം മകനില്‍ നിന്നും വേര്‍പിരിഞ്ഞു ജീവിക്കുന്ന ധവാനെ ഭാര്യ സമ്മര്‍ദത്തിലാക്കിയതായും താരം അതിന്റെ മാനസിക വേദനയിലായിരുന്നെന്നും കോടതി നിരീക്ഷിച്ചു.

Hot Topics

Related Articles