കരുവന്നൂർ കള്ളപ്പണ തട്ടിപ്പ്: പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറിയേയും, വടക്കാഞ്ചേരി നഗരസഭാ കൗൺസിലറേയും ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറി ടി ആർ രാജൻ, വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ മധു അമ്പലപുരം എന്നിവരെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും.

Advertisements

കേരളാ ബാങ്ക് വൈസ് പ്രസിഡന്റ് ‌എം കെ കണ്ണൻ കുടുംബത്തിന്റെ സ്വത്ത് വിവരങ്ങൾ ഏറ്റവും പെട്ടെന്ന് ഹാജരാക്കണമെന്ന് ഇ ഡി നിർദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ദൂതർ മുഖേന എത്തിച്ച രേഖകൾ മടക്കി നൽകിയിരുന്നു. ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടില്ല എന്ന കാരണത്താലാണ് മടക്കി നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറി ടി ആര്‍ രാജനും ഇ ഡി ഓഫീസില്‍ ഹാജരായിരുന്നു. പി ആര്‍ അരവിന്ദാക്ഷന് പെരിങ്ങണ്ടൂര്‍ ബാങ്കില്‍ രണ്ട് അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. അരവിന്ദാക്ഷന്റെ അമ്മയ്ക്ക് അക്കൗണ്ട് ഉണ്ടെന്ന ഇ ഡി കണ്ടെത്തല്‍ ബാങ്ക് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.