പ്രതിയുമായി പരിചയം ; പരാതി നൽകിയിട്ടും കേസെടുക്കാൻ തയ്യാറായില്ല ; പാലാരിവട്ടം എസ്.എച്ച്‌.ഒ. ജോസഫ് സാജനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

കൊച്ചി : യൂസ്ഡ് കാര്‍ തട്ടിപ്പില്‍ കേസെടുക്കാൻ തയ്യാറാകാതിരുന്ന പാലാരിവട്ടം എസ്.എച്ച്‌.ഒ. ജോസഫ് സാജനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.കേസിലെ മുഖ്യ പ്രതിയുമായി പരിചയമുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് കേസെടുക്കാൻ ഇയാള്‍ തയ്യാറാകാതിരുന്നതെന്നും ഡി.സി.പി. എസ്. ശശിധരന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എ.ഡി.ജി.പി.യുടെതാണ് നടപടി.

Advertisements

പാലാരിവട്ടം എസ്.എച്ച്‌.ഒ. കേസെടുക്കാൻ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് പരാതിക്കാരൻ ഡി.സി.പി.യെ സമീപിക്കുകയായിരുന്നു. ഡി.സി.പി. പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയാണ് പ്രതികളെ പിടിച്ചത്. പാലാരിവട്ടം ആലിൻചുവട്ടിലെ യൂസ്ഡ് കാര്‍ ഷോറൂമിന്റെ മറവിലായിരുന്നു തട്ടിപ്പ് തിരുവനന്തപുരം സ്വദേശി എസ്.എസ്. അമലായിരുന്നു ഷോറൂം നടത്തിപ്പുകാരൻ. വിറ്റുതരാമെന്ന ഉറപ്പില്‍ കൈക്കലാക്കിയ കാറുകള്‍ മറിച്ചുവിറ്റ് പണം നല്‍കാതെ ഉടമകളെ കബളിപ്പിക്കുന്നതായിരുന്നു രീതി.

Hot Topics

Related Articles