പ്രമേയം ഏതായാലും ഒരു സിനിമയാകുമ്പോള്‍ അതില്‍ നായിക വേണ്ടേ ! മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡിനെ കുറിച്ച് കമന്റുമായി ഷാഹിദ കമാൽ

ന്യൂസ് ഡെസ്ക് : മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ് കണ്ട് അഭിനന്ദനവുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാല്‍. പ്രമേയം ഏതായാലും ഒരു സിനിമയാകുമ്പോള്‍ അതില്‍ നായിക വേണ്ടേ എന്നാണ് ഷാഹിദ കമാല്‍ ചോദിക്കുന്നത്.മമ്മൂട്ടി ഫെയ്സ്ബുക്കില്‍ പങ്കുവച്ച സിനിമയുടെ പോസ്റ്ററിന്റെ താഴെയാണ് ഷാഹിദ കമന്റുമായെത്തിയത്.

Advertisements

സ്പെഷ്യല്‍ സ്ക്വാഡിനെ പറ്റി, ലോക്കല്‍ പോലിസിനുള്ള മനോഭാവവും പുച്ഛവും കൃത്യമായി ചൂണ്ടികാണിച്ചു, ഉയര്‍ന്ന ഓഫിസര്‍മാരില്‍ നിന്നുള്ള അനാവശ്യ ഇടപെടലും സമ്മര്‍ദവും 80-20 അനുപാതം ശരിയല്ല. 40 ശതമാനം പോലിസും നല്ലതാണ്, പിന്നെ മറ്റൊന്ന് പ്രമേയം എന്താണങ്കിലും സിനിമയല്ലേ, ഒരു നായിക വേണ്ടേയെന്നാണ് ചോദിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷാഹിദ കമാല്‍ കുറിച്ച കമന്റ് വായിക്കാം

കണ്ണൂര്‍ സ്ക്വാഡ് കണ്ടു. തിയേറ്ററില്‍ പോയി തന്നയാണ് കണ്ടത്. അഭിനന്ദനങ്ങള്‍. ഒരു റിയല്‍ സ്റ്റോറി പോലിസുകാരേയും അവരുടെ ജോലിയേയും പെരുമാറ്റരീതിയേയും എല്ലാം അടുത്തറിയുന്ന വ്യക്തി എന്ന നിലയില്‍ മനസ്സിലാക്കാൻ കഴിഞ്ഞ ചിലത്കണ്ണൂര്‍ സ്ക്വാഡില്‍ ഉണ്ടായിരുന്ന ആരോ കൃത്യമായി പറഞ്ഞു തന്നതാണ് കഥയിലെ പ്രസക്തഭാഗം ലോണ്‍ എടുക്കാൻ പോയപ്പോള്‍ അവിടെയുള്ള ക്ളാര്‍ക്കിന്റെ പെരുമാറ്റരീതി കറക്ടാണ്.

സ്പെഷ്യല്‍ സ്ക്വാഡിനെ പറ്റി, ലോക്കല്‍ പോലിസിനുള്ള മനോഭാവവും പുച്ഛവും കൃത്യമായി ചൂണ്ടികാണിച്ചു, ഉയര്‍ന്ന ഓഫിസര്‍മാരില്‍ നിന്നുള്ള അനാവശ്യ ഇടപെടലും സമ്മര്‍ദവും 80-20 അനുപാതം ശരിയല്ല. 40 ശതമാനം പോലിസും നല്ലതാണ്, പിന്നെ മറ്റൊന്ന് പ്രമേയം എന്താണങ്കിലും സിനിമയല്ലേ, ഒരു നായിക വേണ്ടേ ?

Hot Topics

Related Articles