കൊച്ചി : സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും എത്രയോ വീഡിയോകളാണ് നമ്മുടെ കണ്മുന്നിലും വിരല്ത്തുമ്ബത്തുമെത്തുന്നത്. ഇവയില്‍ പലതും കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തയ്യാറാക്കുന്ന വീഡിയോകള്‍ തന്നെയായിരിക്കും. എന്നാല്‍ മറ്റ് ചില വീഡിയോകളാകട്ടെ, യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളുമായിരിക്കും. ഇങ്ങനെ യഥാര്‍ത്ഥത്തിലുണ്ടായ സംഭവവികാസങ്ങള്‍ കാണിക്കുന്ന തരം വീഡിയോകളാണ് അധികവും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറ്. അപകടങ്ങള്‍, അസാധാരണസംഭവങ്ങള്‍, രസകരമായതോ അല്ലാത്തതോ ആയ അബദ്ധങ്ങള്‍ എന്നിങ്ങനെ പല വിഷയങ്ങളും ഇത്തരത്തിലുള്ള വൈറല്‍ വീഡിയോകളില്‍ ഉള്ളടക്കമായി വരാറുണ്ട്.
പക്ഷേ പലപ്പോഴും ഇവയുടെയൊന്നും ആധികാരികത നമുക്ക് അറിയാൻ സാധിക്കില്ല. അല്ലെങ്കില്‍ വൈറലാകുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ എന്താണ് സത്യാവസ്ഥ എന്ന് അറിയാൻ സാധിക്കില്ല. ഇപ്പോഴിതാ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലാകെ പ്രചരിക്കുകയാണൊരു വീഡിയോ. വടകരയില്‍ ഭാര്യ ഒളിച്ചോടിപ്പോയതിന് പിന്നാലെ ഭര്‍ത്താവ് ബിരിയാണിയും മദ്യവും വിളമ്ബി സല്‍ക്കാരം നടത്തിയെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇരുന്നൂറ്റമ്ബത് പേരെ വിളിച്ചുവരുത്തി സല്‍ക്കാരം നടത്തിയെന്നാണ് വീഡിയോയുടെ അടിക്കുറിപ്പുകളിലെല്ലാം കാണുന്ന അവകാശവാദം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീഡിയോയിലാണെങ്കില് പന്തലും പാട്ടും നൃത്തവും മദ്യപാനവും സദ്യയുമെല്ലാം കാണാം. എന്നാലിത് യഥാര്‍ത്ഥത്തില്‍ ഇപ്പറയുന്നത് പോലെ, ഭാര്യ ഒളിച്ചോടിപ്പോയതിന് പിന്നാലെ ഭര്‍ത്താവ് നടത്തിയ സല്ക്കാരമാണോ എന്നൊന്നും ഉറപ്പില്ല. അത്തരത്തിലുള്ള സ്ഥിരീകരണം ഇതുവരെ ആയിട്ടുമില്ല. പക്ഷേ വീഡിയോ വലിയ രീതിയിലാണ് ആഘോഷിക്കപ്പെടുന്നതും പങ്കുവയ്ക്കപ്പെടുന്നതും. അധികവും പുരുഷന്മാരെയാണ് വീഡിയോയില്‍ കാണുന്നത്. സ്ത്രീകളില്ലെന്ന് തന്നെ പറയാം. പലരും മദ്യപിച്ചിട്ടുണ്ട്. ചിലര്‍ നൃത്തം ചെയ്യുകയും ആഘോഷം മുഴുവനായി ആസ്വദിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. മറ്റ് സംസാരങ്ങളോ വിശദീകരണമോ ഒന്നും ആരുടെയും ഭാഗത്ത് നിന്നില്ല.
ആഘോഷം നടക്കുന്നതിന്റെ കുറച്ചപ്പുറത്ത് നിന്ന് പലരും രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നതിനിടെ ചിലരെങ്കിലും ഈ വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ച് അന്വേഷിച്ച് രംഗത്തെത്തുന്നുണ്ട്. അങ്ങനെ ഒളിച്ചോടിയെങ്കില്‍ അവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നവരും, ഇതുപോലെ ആഘോഷിക്കുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെടുന്നവരും, അതേസമയം ഇങ്ങനെ ചെയ്തത് ശരിയായില്ലെന്ന് വിമര്‍ശിക്കുന്നവരുമെല്ലാം സോഷ്യല്‍ മീഡിയ ലോകത്തുണ്ട്. എന്തായാലും വീഡിയോ ഇത്രമാത്രം ഷെയര്‍ ചെയ്യപ്പെട്ടതോടെ അതിന്റെ നിജസ്ഥിതി എന്താണെന്ന വിവരവും വൈകാതെ വന്നേക്കുമെന്നാണ് സൂചന.