മഴയ്ക്ക് നേരിയ ആശ്വാസം : സംസ്ഥാനത്ത് ഡെങ്കിപ്പനി ഭീതി ; ആശങ്കയോടെ കേരളം 

തിരുവനന്തപുരം: തുടര്‍ച്ചയായ മഴയ്ക്ക് ശമനം വന്നതോടെ ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിപ്പ്. കെട്ടിക്കിടുക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ പെരുകുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉള്ളിലും പുറത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വ്യാപകമായ പ്രചാരണം നടത്താനും നിര്‍ദേശിച്ചിട്ടുണ്ട. മഴക്കാലത്ത് എലിപ്പനി കേസുകളും വര്‍ധിക്കും. ഇന്നലെ സംസ്ഥാനത്ത് 13 പേര്‍ക്കാണ് എലിപ്പിനി സ്ഥിരീകരിച്ചത്. ഇപ്പോള്‍ ദിവസം ശരാശരി ഒന്‍പതിനായിരത്തോളം പേര്‍ പനി ബാധിച്ച്‌ ചികിത്സ തേടുന്നുണ്ട്. ഇന്നലത്തെ കണക്കനുസരിച്ച്‌ ആയിരത്തിന് മുകളില്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്. 1466 കേസുകള്‍. ഇന്നലെ 56 പേരിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്.

Advertisements

Hot Topics

Related Articles