“തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി അരങ്ങ് ഒരുക്കുന്നു; ഇ.ഡി ഇപ്പോള്‍ നടത്തുന്നത് ഇലക്ഷന്‍ ഡ്യൂട്ടി” : ഇ.ഡിക്കെതിരെ രൂക്ഷ വിമർശനവുമായി എ.സി മൊയ്തീന്‍

കൊച്ചി: തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി ഇ.ഡി അരങ്ങ് ഒരുക്കുന്നുവെന്ന് എ.സി മൊയ്തീന്‍. ഇ.ഡി ഇപ്പോള്‍ നടത്തുന്നത് ഇലക്ഷന്‍ ഡ്യൂട്ടിയാണെന്നും, ഒരു അവസരം കിട്ടിയപ്പോള്‍ തൃശൂര്‍ തന്നെ ഇ.ഡി തെരഞ്ഞെടുത്തത് സുരേഷ് ഗോപിയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം തുറന്നടിച്ചു.

Advertisements

സഹകരണ ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഇ ഡി നടത്തുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത് നടത്തുന്നത് എന്നതാണ് പ്രശ്‌നം. ഇ ഡി കരിവന്നൂര്‍ ബാങ്കിലെ ആധാരം എടുത്തുകൊണ്ട് പോയത് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വേണ്ടി മാത്രമാണ്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്ന സുരേഷ് ഗോപിയ്ക്ക് കളമൊരുക്കാനാണ് ഇ ഡി ഇത് ചെയ്യുന്നത്. സുരേഷ് ഗോപിയുടെ പദയാത്ര ഈ അരങ്ങൊരുക്കലിന്റെ ഭാഗമാണെന്നും എ സി മൊയ്തീന്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃശൂരില്‍ സുരേഷ് ഗോപിയ്ക്കായി ഇ ഡി കളമൊരുക്കുകയാണെന്ന വിമര്‍ശനം മുന്‍പ് തന്നെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഇ ഡി സിപിഐഎം നേതാക്കള്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ സഹകരണ ബാങ്കുകളെ സംരക്ഷിക്കുന്നതിനുള്ള തന്റെ പദയാത്രയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

A C Moideen Criticizes enforcement directorate and their probe into Karuvannur bank

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.