അഫ്ഗാനിൽ വൻ ഭൂചലനം ; മരണ സംഖ്യ 2000 കവിഞ്ഞു : തീവ്രത 6.3

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്ബത്തില്‍ മരണസംഖ്യ 2000 കവിഞ്ഞു. 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്ബത്തെ തുടര്‍ന്ന് ശക്തമായ തുടര്‍ചലനങ്ങളാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്.രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ഭൂകമ്ബങ്ങളിലൊന്നാണ് ശനിയാഴ്ചത്തെ ഭൂചലനം. ശനിയാഴ്ച പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്ബത്തെ തുടര്‍ന്ന് ശക്തമായ തുടര്‍ചലനങ്ങളില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി രാജ്യത്തിന്റെ ദേശീയ ദുരന്ത അതോറിറ്റി അറിയിച്ചു.

Advertisements

ഹെറാത്തിലെ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം ആദ്യം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലാണെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ മന്ത്രാലയ വക്താവ് അബ്ദുള്‍ വാഹിദ് റയാന്‍ പറഞ്ഞു. ഏകദേശം ആറോളം ഗ്രാമങ്ങള്‍ നശിപ്പിക്കപ്പെട്ടു, നൂറുകണക്കിന് സാധാരണക്കാര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടപ്പുണ്ട്. 320 പേര്‍ മരിച്ചതായി യുഎന്‍ പ്രാഥമിക കണക്ക് നല്‍കിയെങ്കിലും പിന്നീട് കണക്ക് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞിരുന്നു. 100 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക അധികാരികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹെറാത്ത് നഗരത്തില്‍ നിന്ന് 40 കി.മി അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഹെറാത്ത് പ്രവിശ്യയിലെ ഏതാണ്ട് 600 വീടുകള്‍ തകര്‍ന്നതായാണ് കണക്കാക്കുന്നത്. 4200ഓളം ആളുകള്‍ ഭവനരഹിതരായി. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ഹെറാത്തില്‍ ഏതാണ്ട് 19 ലക്ഷം ആളുകളാണ് താമസിക്കുന്നത്. അഫ്ഗാനില്‍ ഭൂചലനങ്ങള്‍ പതിവാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍, റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തെ തുടര്‍ന്ന് 1000ത്തിലധികം ആളുകള്‍ മരിക്കുകയും പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു.

Hot Topics

Related Articles