ന്യൂഡൽഹി : വന്ദേ ഭാരതിനു പിന്നാലെ നോണ്‍ എസി ട്രെയിനുമായി റെയില്‍വേ. 22 റെയ്ക്ക് ട്രെയിനില്‍ 8 കോച്ചുകള്‍ നോണ്‍ എസിയായിരിക്കും. പരമാവധി വേഗം 130 കിലോമീറ്ററായിരിക്കും. കോച്ചിന്റെ അന്തിമ പണികള്‍ പുരോഗമിക്കുകയാണെന്ന് ഐസിഎഫ് വൃത്തങ്ങള്‍ പറയുന്നു. വന്ദേഭാരതില്‍ നിന്ന് വ്യത്യസ്തമായിരിക്കും ട്രെയിനിന്റെ സവിശേഷതകളും സൗകര്യങ്ങളും. ട്രെയിനിന് മുന്നിലും പിന്നിലുമായി ലോക്കോമോട്ടീവ് ഉണ്ടായിരിക്കും. പതിവ് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി ലോക്കോമോട്ടാവിന്റെ രൂപകല്‍പ്പനയില്‍ മാറ്റമുണ്ടാകും. സാധാരണ യാത്രക്കാര്‍ക്ക് സുഖകരവും താങ്ങാനാവുന്നതുമായ യാത്ര പ്രദാനം ചെയ്യുന്നതിനായി ഈ നോണ്‍ എസി ട്രെയിൻ ഉടൻ അവതരിപ്പിക്കുമെന്ന് ഇന്ത്യൻ റെയില്‍വേ അറിയിച്ചു.