ജറുസലേം: യുദ്ധം നടക്കുന്ന ഗാസയിൽ മാനുഷിക ഇടനാഴി ഒരുക്കണമെന്ന് ലോകാരോഗ്യ സംഘടന. വെടിനിർത്തലും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിലേക്ക് മരുന്നും വൈദ്യസഹായവും എത്തിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം.
അതേസമയം, ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇറാൻ പങ്കുചേരരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഇസ്രയേലിന് അത്യാധുനിക യുദ്ധോപകരണങ്ങൾ നൽകിയ അമേരിക്ക യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കില്ലെന്നും സൈന്യത്തെ നേരിട്ട് അയക്കില്ലെന്നും വ്യക്തമാക്കി. മിന്നലാക്രമണത്തിൽ ഇറാന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും എന്നാൽ ഇതിന് തെളിവില്ലെന്നും അമേരിക്ക പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇസ്രയേൽ പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെ ഗാസയിൽ വൈദ്യുതി ബന്ധം നിലച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ ജനങ്ങൾ വലയുകയാണ്. 45000 ൽ അധികം പേർ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥിക്യാമ്പുകളിലേക്ക് മാറി. ഇതിൽ രണ്ട് ക്യാമ്പുകൾ വ്യോമാക്രമണത്തിൽ തകർന്നു.