കൊച്ചി : വിജിലൻസ് പിടിച്ചെടുത്ത പണം വിട്ടു നല്‍കാനുള്ള ഹൈക്കോടതി ഉത്തരവ് തനിക്കെതിരായ അപവാദ പ്രചരണങ്ങള്‍ക്കുള്ള മറുപടിയെന്ന് കെ.എം.ഷാജി. ഹൈക്കോടതിയില്‍ നിന്നും ലഭിച്ച വിധി ഏറെ സന്തോഷം തരുന്നുണ്ട്. തിരിച്ചു കിട്ടിയ പണത്തേക്കാള്‍ അപവാദ പ്രചരണങ്ങള്‍ക്കുള്ള മറുപടിയായാണ് ഈ വിധിയെ കാണുന്നതെന്നും ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.
കെ എം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്നും ലഭിച്ച വിധി ഏറെ സന്തോഷം തരുന്നുണ്ട്.
കെട്ടിച്ചമച്ച ഒരു കേസ് കൂടിപൊളിഞ്ഞിരിക്കുന്നു.
വ്യക്തിപരമായ സന്തോഷത്തിനപ്പുറം,
ഈ കേസിന്റെ പേരില്‍ പ്രയാസപ്പെടേണ്ടി വന്ന പ്രിയപ്പെട്ട പ്രവര്‍ത്തകരുടെ ആഹ്ലാദ നിമിഷം കൂടിയാണിത്. തിരിച്ചു കിട്ടിയ പണത്തേക്കാള്‍ അപവാദ പ്രചരണങ്ങള്‍ക്കുള്ള മറുപടിയായാണ് ഈ വിധിയെ കാണുന്നത്.
രാഷ്ട്രീയ വിയോജിപ്പുകള്‍ പറയുന്നവരെ കള്ള കേസില്‍ കുരുക്കി അകത്താക്കാമെന്ന വ്യാമോഹങ്ങള്‍ക്കെതിരായി നീതിയുടെ വിജയമാണിത്. പ്രതിസന്ധികളെ നേരിട്ട സന്ദര്‍ഭങ്ങളില്‍ കൂടെ നിന്ന നേതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി. ഈ നിയമപോരാട്ടത്തില്‍ ഏറെസഹായിച്ചവരില്‍ ചില പേരുകള്‍ ഈ സന്ദര്‍ഭത്തില്‍ പറയാതിരിക്കാനാവില്ല. അഡ്വ.ഹാരിസ് ബീരാൻ, അഡ്വ.കെ.പി.മുനാസ്. സഹോദര തുല്യരാണവര്‍. ബഹു .ഹൈക്കോടതിയില്‍ ഈ കേസില്‍ ഹാജരായത് പ്രിയ സുഹൃത്തായ അഭിഭാഷകൻ ബാബു എസ് നായരാണ്. നീതി ലഭ്യമാവാൻ നിയമത്തിൻ്റെ സാധ്യതകള്‍ കണ്ടെത്താനും കൃത്യവും വ്യക്തവുമായി അവതരിപ്പിക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. ആ പരിശ്രമങ്ങള്‍ വിലമതിക്കാനാവത്തതാണ്. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു. ഈ വിഷയത്തില്‍ നിങ്ങള്‍ പറയുന്ന / എഴുതുന്ന വാക്കുകള്‍ എനിക്ക് വേണ്ടിയാണെങ്കിലും അവയില്‍ സ്വേഛാധിപതികള്‍ക്കെതിരായ രാഷ്ട്രീയ നിലപാട് കൂടിയുണ്ട്.