തലപ്പാടി സെയിന്റ് ജൂഡ് ഗ്ലോബല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികൾ സ്‌നേഹത്തിന്‍ പൊതിച്ചോറുമായി ശാന്തിഭവനില്‍

മണര്‍കാട് : തലപ്പാടി സെയിന്റ് ജൂഡ് ഗ്ലോബല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് വാര്‍ദ്ധക്യത്തില്‍ സ്വന്തം ഭവനം വിട്ട് ഇറങ്ങേണ്ടി വന്ന മുത്തച്ഛന്‍മാരോടും മുത്തച്ഛി മാരോടും ഒപ്പം ഒരു ദിനം പങ്കിടുവാന്‍ മുട്ടമ്പലം ശാന്തിഭവനില്‍ എത്തിയത്.  ജീവിത സാഹചര്യം മൂലം തങ്ങളുടെ മക്കളെയും, കൊച്ചുമക്കളെയും വിട്ടു പിരിയേണ്ടി വന്നെങ്കിലും അതിഥികളായി എത്തിയ സെയിന്റ് ജൂഡ് ഗ്ലോബല്‍ സ്‌കൂളിലെ കൊച്ചുമക്കളെ നെഞ്ചോടു ചേര്‍ത്തു  നിറുത്തി കഥകളും, കവിതകളും, പഴഞ്ചോല്ലുകളും പറഞ്ഞു കൊടുത്തുകൊണ്ടാണ് ഒരു ദിനം ചിലവഴിച്ചത്.

Advertisements

സെയിന്റ് ജൂഡ് ഗ്ലോബല്‍ സ്‌കൂളിലെ സ്റ്റുഡന്റസ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ‘ഐ – ചലഞ്ച്’ പദ്ധതിയോട് അനുബന്ധിച്ചാണ് കുട്ടികള്‍ ശാന്തിഭവനില്‍ എത്തിയത്. തങ്ങളുടെ വീടുകളില്‍ നിന്നും രാവിലെ സ്‌കൂളില്‍ വരുമ്പോള്‍ കൊണ്ടുവരുന്ന പൊതിചോറിനോട് ഒപ്പം ഒരു സ്‌നേഹ പൊതിചോറ് കൂടുതലായി കൊണ്ടുവരികയായിരുന്നു. ഇതു ശാന്തിഭവനില്‍ എത്തിച്ചു അവിടെ ആതിഥേയരോട് ഒപ്പം പങ്കുവച്ചു. കൂടാതെ കുട്ടികള്‍ വീടുകളില്‍ നിന്നും ശേഖരിച്ച സോപ്പ്, പൗഡര്‍, ടൂത്തുപേസ്റ്റ്, മരുന്നുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ശാന്തിഭവന്‍ അധികൃതര്‍ക്ക് കൈമാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശാന്തിഭവനില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ ആതിഥേയരോട് ഒപ്പം വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചും, നാട്ടു വിശേഷങ്ങള്‍ പങ്കുവെച്ചും സമയം പങ്കിട്ടു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്‌നേഹ സാജന്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു, അദ്ധ്യാപകരായ വിനു സൂസന്‍ സക്കറിയ, ബീന ജേക്കബ്, ഡി.പി.ഇ. സജിത്ത്, തോമസ് മാത്യു, ടി.ആര്‍. സന്ധ്യ തുടങ്ങിയവര്‍ സംസാരിച്ചു.

Hot Topics

Related Articles