മുഖകാന്തിക്കും പാൽപ്പാടയ്ക്കും തമ്മിൽ വളരെ അധികം ബന്ധമാണ് ഉള്ളത്. രാസ പദാർത്ഥങ്ങൾ ഒന്നും അടങ്ങാത്ത വളരെ നാച്വറല്‍ ആയ വീട്ടിൽ കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് മുഖകാന്തി വർധിപ്പിക്കാം. അതിൽ ഒന്നാണ് പാല്പാട പതിവായി പാല്പാട തേക്കുകയാണെങ്കില്‍ ധാരാളം ഗുണങ്ങളാണ് ഉണ്ടാവുക.
മുഖചര്‍മ്മത്തിന് ഒരു നാച്വറല്‍ മോയിസ്ചറൈസര്‍ പോലെയാണ് പാല് പാട പ്രവര്‍ത്തിക്കുക. ഡ്രൈ സ്കിൻ അഥവാ വരണ്ട സ്കിൻ ഉള്ളവര്‍ക്കാണിത് ഏറെ ഉപകാരപ്രദമാവുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാല്‍പാടയിലുള്ള പ്രോട്ടീൻ അടക്കമുള്ള പോഷകങ്ങളാകട്ടെ സ്കിൻ വലിച്ചെടുക്കുകയും അതിന്റെ ഗുണം സ്കിന്നില്‍ കാണുകയും ചെയ്യാം. ചര്‍മ്മത്തില്‍ നിര്‍ജീവമായി കിടക്കുന്ന കോശങ്ങളെ നീക്കം ചെയ്യാനും പാല് പാട സഹായിക്കുന്നു. ഇതോടെ മുഖചര്‍മ്മത്തിന് തിളക്കവും കൈവരുന്നു. പാല് പാടയുടെ മറ്റൊരു പ്രത്യേകതയാണ് ഇത് മുഖചര്‍മ്മത്തിലെ ചെറിയ പാടുകളും നിറംമാറ്റങ്ങളും നീക്കാൻ കൂടി സഹായകമാകുമെന്നത്.
മുഖത്തിന് ഒന്നുകൂടി തിളക്കമേകണമെന്നുണ്ടെങ്കില്‍ പാല് പാട തേക്കുന്നതിനൊപ്പം അല്പം മഞ്ഞള്‍ കൂടി ചേര്‍ത്താല്‍ മതി. പാല് പാട കൊണ്ട് തയ്യാറാക്കാവുന്ന പല ഫെയ്സ് മാസ്കുകളുമുണ്ട്. പാല് പാട, തേൻ എന്നിവ ചേര്‍ത്തും തയ്യാറാക്കുന്ന മാസ്കും സ്കിൻ കെയറില്‍ ധാരാളം പേര് വീട്ടില്‍ ചെയ്യുന്ന പൊടിക്കൈകളിലൊന്നാണ്. ഇവയെല്ലാം തന്നെ അടിസ്ഥാനപരമായി ചര്‍മ്മത്തിന് വേണ്ട- മോയിസ്ചറൈസിംഗ്, ബ്രൈറ്റനിംഗ് എന്നിവയ്ക്കെല്ലാം സഹായകമാകുന്നതാണ്.