മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് : അംഗൻവാടി പ്രവേശനോത്സവം നടത്തി

മല്ലപ്പള്ളി :
മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്തിലെ 32-ാം നമ്പർ തുരുത്തിക്കാട് അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിജു നൈനാൻ മരുതുക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെൻസി അലക്സ് ഉദ്ഘാടനം ചെയ്തു. ശരണ്യ അരുൺ, നിർമ്മല ചന്ദ്രബാബു, ദീപ്തി ലാജി, അംഗൻവാടിയിലെ പൂർവ വിദ്യാർത്ഥികളായ കുമാരി കെസിയ, മാസ്റ്റർ ആദിത് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടത്തി.

Advertisements

Hot Topics

Related Articles