തിരുവനന്തപുരം : മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയം പ്രതീക്ഷിച്ചിരുന്നുവെന്ന് രമേശ് ചെന്നിത്തല. മധ്യപ്രദേശില്‍ എന്ത് സംഭവിച്ചുവെന്ന് ഇപ്പോഴും മനസിലാവുന്നില്ല.മധ്യപ്രദേശ് ട്രഡിഷണലി ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനമാണ്. ഛത്തിസ്ഗഢ് ഏരിയയിലെ സീറ്റുകള്‍ കൊണ്ടാണ് മധ്യപ്രദേശില്‍ വിജയിച്ചുകൊണ്ടിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇത്തവണ കോണ്‍ഗ്രസ് ജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു അതനുസരിച്ചാണ് നമ്മള് കാര്യങ്ങള്‍ നീക്കിയത്. എന്ത് സംഭവിച്ചുവെന്നത് വിശദമായി പരിശോധിക്കും. മുഖ്യമന്ത്രിയുമായി സംസാരിച്ചു. എന്ത് വേണമെന്ന് ഞങ്ങള്‍ ആലോചിക്കുകയാണ്. കൗണ്ടിംഗ് അവസാനിച്ചിട്ടില്ല. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.