എം ജി സർവകലാശാല ആഫ്രോ ഏഷ്യൻ സ്റ്റഡീസിലെ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ ബെർണാഡ് ഹെയ്‌ക്കൽ താഴത്തങ്ങാടി ജുമുഅ മസ്ജിദ് സന്ദർശിച്ചു

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസർഷിപ്പായ ആഫ്രോ ഏഷ്യൻ സ്റ്റഡീസിലെ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ ബെർണാഡ് ഹെയ്‌ക്കൽ താഴത്തങ്ങാടി ജുമുഅ മസ്ജിദ് സന്ദർശിച്ചു. അന്താരാഷ്ട്ര ബന്ധങ്ങളുടെ വീക്ഷണകോണിൽ നിന്ന് ആഫ്രോ-ഏഷ്യൻ കാര്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളുടെയും വിശാലമായ സെന്ററാണ് നെൽസൺ മണ്ടേല ചെയർ. നിയർ ഈസ്റ്റേൺ സ്റ്റഡീസിന്റെ പ്രൊഫസറും സമകാലിക മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, സെൻട്രൽ ഏഷ്യ എന്നിവയുടെ ട്രാൻസ് റീജിയണൽ സ്റ്റഡി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും കൂടിയായ ഹെയ്‌ക്കൽ. ഇന്ത്യയിലെ മുസ്ലീങ്ങളെ കുറിച്ച് പഠിക്കാൻ ഹെൻറി ലൂസ് ഫൗണ്ടേഷന്റെ ഫണ്ട് പ്രോജക്ടിന്റെ തിരക്കിലാണ് അദ്ദേഹം.  എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ അസിസ്റ്റന്റ് പ്രൊഫസർ ഡോ.എം.വി.ബിജുലാൽ സന്നിഹിതനായിരുന്നു. ജമാഅത്ത് ചീഫ് ഇമാമിന്റെയും പരിപാലന സമിതിയുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. 

Advertisements

Hot Topics

Related Articles