പൂർവ്വമെഡിക്കൽ വിദ്യാർത്ഥികളെ ആദരിക്കാൻ നവജീവൻ ട്രസ്റ്റ്

കോട്ടയം മെഡിക്കൽ കോളജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥികൾക്ക്  ആദരവ് നൽകുമെന്ന് നവജീവൻ ട്രസ്റ്റി പി യു തോമസ് അറിയിച്ചു.1961 മെയ് 4 ന് കോട്ടയം മെഡിക്കൽ കോളജ് പ്രഖ്യാപനം മുഖ്യമന്ത്രി പട്ടം താണുപിള്ള നടത്തുകയും മെയ് 19 ന് ആദ്യ എം ബി ബി എസ് ബാച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആരംഭിക്കു കയും ചെയ്തു.1962 നവ:30 ന് കോട്ടയം ജില്ലാ ആശുപത്രിയിൽ കോട്ടയം മെഡിക്കൽ കോളജിന്റെഎം ബി ബി എസ് ന്റെ ആദ്യ ബാച്ച് ആരംഭിക്കുകയും ഡിസം 3 ന് ഒദ്യോഗിക ഉദ്ഘാടനം നടക്കുകയും ചെയ്തു. അന്നത്തെ മെഡിക്കൽ കോളജ് പ്രവർത്തിച്ചിരുന്ന ഇന്നത്തെ ജില്ലാ ആശുപത്രിയിലെ ഒരു രോഗിയായി ചെന്ന പി യു തോമസാണ് ഇപ്പോഴത്തെ നവജീവൻട്രസ്റ്റി പി യു തോമസ്. 1966 ആഗസ്റ്റ് 20നാണ് കടുത്ത വയറു വേദനയുമായി പി യു തോമസ് അന്നത്തെ മെഡിക്കൽ കോളജ് ആശുപത്രിയായ ജില്ലാ ആശുപത്രിയിൽ എത്തുന്നത്. ശസ്ത്രക്രിയക്കായി ചികി ഝയിൽ കഴിയവേ സമീപത്ത് കിടക്കുന്ന രോഗികൾക്ക് കൃത്യമായി ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നു.ഇതിനെ തുടർന്ന് അതിരമ്പുഴയിൽ നിന്ന് തന്റെ മാതാവ് നടന്ന് വന്ന് മറ്റ് രോഗികൾക്കും ഭക്ഷണ കൊടുക്കുമായിരുന്നു. ഇത് തന്നെ കാരുണ്യ പ്രവർത്തനത്തിന് പ്രചോദനമേകി. അങ്ങനെയാണ് വിദ്യാഭ്യാസം നിർത്തി വീടുകളിൽ നിന്ന് ഭക്ഷണം ശേഖരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുവാൻ തുടങ്ങിയത്. പിന്നീട് 1969ൽ ഡിസം 17 ന് ഇപ്പോഴത്തെ മെഡിക്കൽ കോളജിൽ താൽക്കാലിക ജീവനക്കാരനായി പ്രവേശിക്കുകയും അതിൽ നിന്ന് കിട്ടുന്ന വേതനവും ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച പണം കൊണ്ട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മുഴുവൻ നിർദ്ധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതി നൽകുവാൻ തുടങ്ങിയത്. ഇപ്പോൾ കാണുന്ന നവജീവന്റെ വളർച്ചയ്ക്ക് പിന്നിൽ കോട്ടയം മെഡിക്കൽ കോളജ് ന്റെ ആദ്യകാല മെഡിക്കൽ വിദ്യാർത്ഥികളുടേയും ഡോക്ടർമാരുടേയും വലിയ പങ്കുണ്ട്. അതിനാൽ വജ്റ ജൂബിലി ആഘോഷിക്കുന്ന മെഡിക്കൽ കോളജിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് ആ ദരവ് നൽകുമെന്ന് പി യു തോമസ് അറിയിച്ചു

Advertisements

Hot Topics

Related Articles