കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 29 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 29 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചീരഞ്ചിറ no 1, കുളങ്ങരപ്പടി, എന്നീ  ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുനേരം 5:30വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ,  ആനയിളപ്പ്, പഞ്ചായത്തു പട, പള്ളിവാതിൽ, കല്ലേകുളം, തീക്കോയി വാട്ടർ സപ്ലെ, എസ് ബി ടി എന്നീ ട്രാൻസ്ഫോർമറുകളുടെ  കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി ഭാഗികമായി  മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നടേപീടിക, വട്ടുകളം, ആലപ്പാട്ടുപടി, ചാത്തനാംപതാൽ , പാനാപ്പള്ളി  ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എ. വി. എച് എസ്, ഹോമിയോ കോളേജ്, റിസർച്ച് എച്ച് ടി , രാജ സ്കൂൾ, ഫെനി ഐസ്, ബദനി, കനക കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:15 മുതൽ വൈകുന്നേരം 5:15വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വത്തിക്കാൻ, മോസ്കോ ട്രാൻസ്ഫോർമറുകളിൽ  9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള സെമിനാരി, തുരുത്തി എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചീനിക്കുഴി, ഇറിഗേഷൻ, മഞ്ചാടി, പാറമ്പുഴ, ഇടത്തിൽ അംബലം, ഫോറസ്റ്റ് ഓഫീസ് ഭാഗങ്ങളിൽ 9  മുതൽ  5  വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോടിമതപ്പാലം മുതൽ മണിപ്പുഴ വരെയുള്ള ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Advertisements

Hot Topics

Related Articles