കവിയൂർ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ : പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

തിരുവല്ല : കവിയൂർ എൻ എസ് എസ്
ഹയർ സെക്കൻഡറി സ്‌കൂളിലെ 1992 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികൾ ‘സ്നേഹ സമാഗമം’ എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങും നടത്തി. കവിയൂർ എൻ എസ് എസ് ആഡിറ്റോറിയത്തിൽവെച്ച് നടത്തിയ ചടങ്ങ് കവിയൂർ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീകുമാരി രാധാകൃഷ്ണ‌ൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കുടുംബ സംഗമവും കുട്ടികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും നടത്തി. മുൻകാല അദ്ധ്യാപകരായ രാമചന്ദ്രപണിക്കർ, രമാദേവി, താരാഭായി, മണിയമ്മ, ഗീത, ജയശ്രീ സ്‌കൂൾ അനദ്ധ്യാപകൻ രാജൻ എന്നിവരെ ആദരിച്ചു.

Advertisements

Hot Topics

Related Articles