മണ്ഡലകാലത്ത് സന്നിധാനം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ചികിത്സ തേടിയത് 57,574 തീര്‍ഥാടകര്‍

ശബരിമല: മണ്ഡലകാലത്ത് സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയത് 57,574 ഭക്തര്‍. സന്നിധാനം ഗവണ്‍മെൻറ് ആശുപത്രിയെക്കൂടാതെ നിലക്കല്‍, പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്.

Advertisements

ഹൃദ്രോഗ വിദഗ്ധരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. ഓപറേഷൻ തിയറ്റര്‍, ഇ.സി.ജി, എക്സ്-റേ സൗകര്യം, പാമ്പുവിഷ, പേവിഷ പ്രതിരോധത്തിനുള്‍പ്പെടെ എല്ലാവിധ മരുന്നുകളും സന്നിധാനം, പമ്പാ ആശുപത്രികളില്‍ ലഭ്യമാണ്. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച്‌ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് സന്നിധാനം ഗവ. ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. ദിപിൻ പറഞ്ഞു.

Hot Topics

Related Articles