കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഫെബ്രുവരി ഒൻപതിന് കോട്ടയത്ത് 

കോട്ടയം : മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം എന്ന  മുദ്രാവാക്യം ഉയർത്തിക്കൊണ്ട് എൻഡിഎ സംസ്ഥാന ഘടകം ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര  ഫെബ്രുവരി ഒൻപത് വെള്ളിയാഴ്ച കോട്ടയം മണ്ഡലത്തിൽ എത്തുമെന്ന്  എൻ ഡി എ ജില്ലാ നേതൃത്വം പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് മൂന്നു മണിക്ക് കോട്ടയം തിരുനക്കര പഴയ ബസ്റ്റാൻഡ് മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര സംക്രാന്തിയിൽ സമാപിക്കും. ലോകസഭ തിരഞ്ഞെടുപ്പിൽ  ഇരുമുന്നണികൾക്കും എതിരായ ബദൽ ശക്തിയായി എൻഡിഎ കരുത്ത് ആർജിക്കുകയാണെന്നും,കഴിഞ്ഞ പത്തു വർഷം കൊണ്ട് നരേന്ദ്രമോദി സർക്കാർ കോട്ടയത്തിന് നൽകിയിട്ടുള്ള വികസന പദ്ധതികൾ ഏറെയാണ്,  പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ കോട്ടയം ജില്ലയിൽ 2373  വീടുകൾ പൂർത്തീകരിക്കുകയും ഗ്രാമീണ മേഖലയിൽ 928 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു.  

Advertisements

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ ജില്ലയിൽ 1,40,000 കർഷകർക്ക് വർഷം 6000 രൂപ കൈമാറുവാനും നരേന്ദ്രമോദി സർക്കാരിന് സാധിച്ചു.  ഇജ്ജ്വല യോജന പദ്ധതിയിലൂടെ കോട്ടയം ജില്ലയിലെ 16416 വനിതകൾക്ക് 2024 ജനുവരി വരെ ഗ്യാസ് കണക്ഷൻ ലഭിച്ചു.  ജെൽ ജീവൻ മിഷനിലൂടെ കോട്ടയം ജില്ലയിൽ 1.13 ലക്ഷം വീടുകൾക്ക് ടാപ്പ് വാട്ടർ കണക്ഷൻ നൽകി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പാസ്പോർട്ട് സേവാ കേന്ദ്രം പുതുവത്സര സമ്മാനമായി കോട്ടയത്തിന്  നരേന്ദ്രമോദി സർക്കാർ സമ്മാനിച്ചു. വന്ദേ ഭാരത ട്രെയിൻ കോട്ടയം വഴി അനുവദിച്ചു ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ പി എം ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ 3.48 ലക്ഷം ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ കോട്ടയം ജില്ലയിൽ വിതരണം ചെയ്തു.  പ്രധാനമന്ത്രി ഗ്രാമീൺ സടക് യോജനയിലൂടെ 978 കിലോമീറ്റർ ഗ്രാമീണ റോഡുകൾ നവീകരിക്കുകയുണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമൃത് പദ്ധതിയിലൂടെ കോട്ടയം മുനിസിപ്പാലിറ്റി ശുദ്ധജലം എത്തിക്കാൻ 42 രൂപ ലഭിച്ചു.കുമരകത്തിന്റെ ടൂറിസം വികസനത്തിനു വേണ്ടി സ്വദേശിദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി. ഏറ്റുമാനൂർ ചിങ്ങവനം റെയിൽവേ ഡബ്ലിങ് പൂർത്തീകരിച്ചു. ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം പിലിഗഗ്രിം സെന്റർ തുറന്നു കൊടുത്തു. പി എം സ്വനിധി പദ്ധതി പ്രകാരം കോട്ടയം മുൻസിപ്പാലിറ്റിയിൽ 2046 തെരുവോരക്കച്ചവടക്കാർക്ക് ഒന്നാംഘട്ട വായ്പ നൽകി. പാലാ വലവൂർ ഐ ഐ ഐ ടി യാഥാർത്ഥ്യമാക്കിയതിലൂടെ ഉന്നതവിദ്യാസ മേഖലയിൽ ജില്ലയ്ക്ക് പ്രാധാന്യം ഏറെയായി. ജൻധൻ അക്കൗണ്ടിലൂടെ ജില്ലയിൽ 2,68,000 ബാങ്ക് അക്കൗണ്ടുകൾ പുതുതായി ആരംഭിക്കാൻ സാധിച്ചു. ഗിരി ബെല്ലിയാൻ നന്നായി യോജന പദ്ധതിയിലൂടെ കോട്ടയം ജില്ലയിൽ 7,89,406 പേർക്ക് സൗജന്യ റേഷൻ നൽകാൻ നരേന്ദ്രമോദി സർക്കാരിനു സാധിച്ചു. പ്രധാനമന്ത്രി മാതൃവന്ദനയോജന പദ്ധതിയിലൂടെ സ്ത്രീകൾക്ക് ഗർഭകാലത്ത് 6000 രൂപ വീതം അംഗനവാടികൾ നൽകി. പ്രധാനമന്ത്രി സുരക്ഷാ ബീമാ യുവജന പദ്ധതിയുടെ ഇൻഷുറൻസ് പരീക്ഷ ഉറപ്പാക്കി.  ദേശീയ ആയുഷ്മിഷൻ വഴി ജില്ലയിൽ ആരോഗ്യ മേഖലയുടെ ഉന്നമനത്തിനായി 80 കോടി രൂപ വിവിധ ആശുപത്രികൾക്ക് നൽകി.. ഇതുപോലെ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ ആണ് നരേന്ദ്രമോദി സർക്കാർ  കോട്ടയത്തിനു വേണ്ടി നൽകിയത്.. ഈ വികസന പദ്ധതികളെ ഉയർത്തിക്കാട്ടിക്കൊണ്ടാണ്  എൻഡിഎയുടെ പദയാത്ര കോട്ടയം ജില്ലയിലേക്ക് കടന്നുവരുന്നത് എന്നും ലിജിൻ ലാൽ പറഞ്ഞു.

Hot Topics

Related Articles