പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (എസ്.സി/എസ്.ടി വിഭാഗത്തിലുളളവര്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ) തസ്തികയുടെ (കാറ്റഗറി നമ്പര്‍-115/20) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി ആറിന് കേരള പബ്ലിക് സര്‍വിസ് കമ്മീഷന്റെ കൊല്ലം റീജിയണല്‍ ഓഫീസില്‍ അഭിമുഖം നടത്തും. ഇതു സംബന്ധിച്ചുളള അറിയിപ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലിലും, എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2222665.
Advertisements