കുമരകം : കുമരകം കലാഭവന്റെ അഭിമുഖത്തിൽ കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി പി ഭാസ്കരന്റെയും കലാഭവൻ മണിയുടെയും ഓർമ്മയ്ക്കായി കലാഭവൻ ഹാളിൽ നാഴൂരിപാലും നാടൻ ചിന്തും എന്ന പേരിൽ പാട്ടുകൂട്ടം സംഘടിപ്പിച്ചു, നാഴൂരിപ്പാലും നാടൻ ചിന്തും സുപ്രസിദ്ധ നാടൻ പാട്ട് ഗായകൻ രാഹുൽ കൊച്ചാപ്പി ഉദ്ഘാടനം ചെയ്തു, കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി അധ്യക്ഷത വഹിച്ചു. പാട്ടു കൂട്ടത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖലാ ജോസഫ്, കുമരകം ഗ്രാമപഞ്ചായത്ത് അംഗം പി ഐ എബ്രഹാം ,കലാഭവൻ ഭാരവാഹികളായ ടി കെ ലാൽ ജോത്സ്യർ ,എസ് ഡി പ്രേംജി പി എസ് സദാശിവൻ , പി കെ അനിൽകുമാർ, പി പി ബൈജു എന്നിവർ സംസാരിച്ചു പി ഭാസ്കരന്റെ ഗാനങ്ങളും കലാഭവൻ മണി അഭിനയിച്ച സിനിമയിലെ ഗാനങ്ങളും നാടൻപാട്ടും ഗായകരായ പി.ഐ ബ്രഹാം , പികെ അനിൽകുമാർ ജയമോൻ മേലക്കര എൻ ഐ ബാബു, ,ജെനി മോൾ സന്തോഷ് ക ജി മിഥുൻ, ബിന്ദുമോൾ, അജിമോൻ ,സജീവ് കെ ജി തങ്കപ്പൻ ടി സി ,ബാബു പള്ളിത്തോപ്പ് ,സുശീലൻ ഇ കെ ,ജേക്കബ് പി ഒ ,രതീഷ് ടി എം ,ബിജുമോൻ കെ കെ വിജയകുമാർ പി കെ ബൈജു കെഎസ്ഇബി, മേഖലാ ജോസഫ് ,ബേബി പാറക്കടവൻ ,സാബു കെ ആർ, പ്രസാദ് ,അമ്മാൾ സാജു ലാൽ, ശാന്തകുമാർ പി കെ , കെ എം ശാമുവൽ, കുമരകം ബൈജു ,എന്നിവർ പാട്ട് കൂട്ടത്തിൽ ആലപിച്ചു,, പ്രസിദ്ധ സിനിമ പിന്നണി ഗായകൻ ജാസി ഗിഫ്റ്റിന് ഉണ്ടായ അവഗണനയിൽ പാട്ടുകൂട്ടം പ്രതിഷേധം രേഖപ്പെടുത്തി.