നെറ്റ്സിൽ പടുകൂറ്റൻ സിക്സറുകളുതിർത്ത് ചെന്നൈ ക്യാപ്റ്റൻ എംഎസ് ധോണി

ബംഗളൂരു : നെറ്റ്സിലെ പരിശീലനത്തിൽ പടുകൂറ്റൻ സിക്സറുകളുതിർത്ത് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി. എംഎസ് ധോണി ആരാധകരുടെ എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടുകളിലാണ് വിഡിയോ പ്രചരിക്കുന്നത്. 42ആം വയസിലും ധോണി തൻ്റെ ഫിറ്റ്നസും കരുത്തും കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് ദൃശ്യങ്ങൾ തെളിയിക്കുന്നത്.ഈ മാസം 22നാണ് ഐപിഎൽ ആരംഭിക്കുക. ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ജൂൺ ഏഴിന് ടി-20 ലോകകപ്പ് ആരംഭിക്കുമെന്നതിനാൽ ഇക്കൊല്ലത്തെ ഐപിഎൽ മെയ് 25നോ 26നോ അവസാനിക്കും. ആദ്യ രണ്ടാഴ്ചത്തെ മത്സരക്രമമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഏപ്രിൽ ഏഴിന് ആദ്യ ഘട്ട മത്സരങ്ങൾ അവസാനിക്കും.

Hot Topics

Related Articles