സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കേബിൾ ടിവി ചാനലുകൾ, റേഡിയോ, സോഷ്യൽമീഡിയ, ഇ-ന്യൂസ് പേപ്പർ, ബൾക്ക് എസ്.എം.എസ്. വോയിമെസേജ് എന്നിവയടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങളും സിനിമാതിയറ്ററുകളും വഴി പരസ്യങ്ങൾ നൽകുന്നതിനും പൊതുസ്ഥലങ്ങളിൽ ശ്രവ്യ-ദൃശ്യ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ(എം.സി.എം.സി.) പ്രീ സർട്ടിഫിക്കേഷൻ നിർബന്ധമാണ്. തെരഞ്ഞെടുപ്പിൻ്റെ തലേദിവസവും തെരഞ്ഞെടുപ്പു ദിവസവും പത്രങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കാനും എം.സി.എം.സി. സർട്ടിഫിക്കേഷൻ നിർബന്ധമാണ്. എം.സി.എം.സി. ജില്ലാതല കമ്മിറ്റിയാണ് പ്രീസർട്ടിഫിക്കേഷനുള്ള അപേക്ഷ സ്വീകരിക്കുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും. അപേക്ഷ നൽകി 24 മണിക്കൂറിനകം സർട്ടിഫിക്കേഷൻ നൽകും.
ഇലക്ട്രോണിക് മാധ്യമങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പരസ്യങ്ങൾ സർട്ടിഫൈ ചെയ്യുന്നതിനും അച്ചടി ഇലക്ട്രോണിക് മാധ്യമങ്ങളിൽ പണം നൽകി വാർത്തകൾ (പെയ്ഡ് ന്യൂസ്) പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം/പ്രക്ഷേപണം നടത്തുകയോ ചെയ്യുണ്ടോയെന്നു പരിശോധിക്കാനും ഇതുസംബന്ധിച്ച പരാതികൾ പരിശോധിക്കാനുമാണ് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ സമിതിയുടെ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ മെമ്പർ സെക്രട്ടറിയുമാണ്. ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പരസ്യം നൽകുന്നത് സ്ഥാനാർഥികളോ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോ ആണെങ്കിൽ ടെലികാസ്റ്റ് ചെയ്യുന്നതിന് കുറഞ്ഞത് മൂന്നു ദിവസം മുൻപെങ്കിലും പരസ്യം എം.സി.എം.സി സെല്ലിൽ സമർപ്പിക്കണം. പരസ്യം നൽകുന്നത് മറ്റ് സംഘടനകളാണെങ്കിൽ ടെലികാസ്റ്റിന് ഏഴു ദിവസം മുൻപ് സമർപ്പിക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിൻ്റെ രണ്ട് പകർപ്പുകളും(സി.ഡിയിൽ) അപേക്ഷകൻ സാക്ഷ്യപ്പെടുത്തിയ ട്രാൻസ്ക്രിപ്റ്റും അപേക്ഷയ്ക്കൊപ്പം നൽകണം. പരസ്യത്തിൻ്റെ നിർമാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോമിലാണ് അപേക്ഷ നൽകേണ്ടത്. പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാൻഡ് ഡ്രാഫ്റ്റായോ മാത്രമേ നൽകൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിബന്ധനകൾ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാൽ പരസ്യത്തിന് പ്രദർശനാനുമതി നിഷേധിക്കാൻ കമ്മിറ്റിക്ക് അധികാരമുണ്ട്. തെരഞ്ഞെടുപ്പിന്റെ തലേദിവസവും തെരഞ്ഞെടുപ്പു ദിവസവും പത്രങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കാൻ എം.സി.എം.സി. സർട്ടിഫിക്കേഷൻ നിർബന്ധമാണ്. തെരഞ്ഞെടുപ്പിൻ്റെ തലദിവസവും തെരഞ്ഞെടുപ്പു ദിവസവും മാത്രമാണ് പത്ര പരസ്യങ്ങൾക്ക് പ്രീ സർട്ടിഫിക്കേഷൻ വേണ്ടത്. പ്രീസർട്ടിഫിക്കേഷന് നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയാണ് നൽകേണ്ടത്.
കൂടാതെ അച്ചടി മാധ്യമങ്ങളിൽ സ്ഥാനാർഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളിലും പോസ്റ്ററുകളിലും മറ്റ് രേഖകളിലും പ്രസാധകൻ്റെ പേരും വിലാസവും ആകെ കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. അതുപോലെ വ്യാജ വാർത്തകൾക്കെതിരേ കർശന നടപടിയും ഉണ്ടായിരിക്കുന്നതാണ്.
വ്യാജവാർത്തകൾ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള നടപടികൾ എന്നിവയ്ക്കെതിരേ കർശന നിയമനടപടി സ്വീകരിക്കും. സാമൂഹിക മാധ്യമങ്ങൾ നിരന്തരമായി നിരീക്ഷിക്കുന്നതുമാണ്.