ലോക്സഭ തെരഞ്ഞെടുപ്പ് ;നിലവിൽ കോട്ടയം ലോകസഭ മണ്ഡലത്തിൽ വോട്ടർമാർ 15.69 ലക്ഷം

കോട്ടയം :പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി 2024 ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ മൊത്തം 15,69,463 വോട്ടർമാരാണുള്ളത്. ഇതിൽ 8,07,513 സ്ത്രീകളും 7,61,938 പുരുഷൻമാരും 12 ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു. പുതിയ വോട്ടർമാർ 26715 പേർ. 51,830 പേർ മുതിർന്ന വോട്ടർമാരാണ്. 14,750 ഭിന്നശേഷി വോട്ടർമാരുണ്ട്. പ്രവാസി വോട്ടർമാർ 1517 പേരാണ്. 31854 പേരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റിടങ്ങളിൽനിന്ന് 2328 പേർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്ക് പേര് മാറ്റിയിട്ടുണ്ട്.വോട്ടർമാരുടെ എണ്ണം നിയമസഭാ മണ്ഡലം തിരിച്ച് പുതുപ്പള്ളി-1,76,534,പൂഞ്ഞാർ-1,86,232,പാലാ – 1,82,825,കടുത്തുരുത്തി -1,84,603,050-1,60,862,ഏറ്റുമാനൂർ-1,65,152.

Hot Topics

Related Articles