ന്യൂസ് ഡെസ്ക് : ഡൽഹിക്കെതിരായ മത്സരത്തിൽ രാജസ്ഥാന് ആവേശ വിജയം. മത്സരത്തിന്റെ ഗതി അവസാന ഓവർ വരെ മാറിമറിഞ്ഞ പോരാട്ടത്തിൽ സഞ്ജുവും പിള്ളേരും ഡൽഹിയെ തറ പറ്റിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 185 റൺസ് നേടി. തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായി തകർച്ചയെ നേരിട്ട രാജസ്ഥാന് വെടിക്കെട്ട് പ്രകടനവുമായി മുന്നിൽ നിന്ന് നയിച്ചത് റയാൻ പരാഗിൻ്റെ ഇന്നിംഗ്സ് ആയിരുന്നു. പരാഗ് പുറത്താകാതെ നേടിയ 84 റൺസായിരുന്നു.54 ബോളിൽ നിന്നാണ് താരം മിന്നുന്ന അർധ സെഞ്ചുറി നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംഗിൽ ഡൽഹിക്ക് വേണ്ടി ഡേവിഡ് വാർണർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഒടുവിൽ സ്റ്റബ്സ് ആഞ്ഞടിച്ചെങ്കിലും വിജയം കൈ എത്തുന്നതിനുമപ്പുറം ആയിരുന്നു. അവസാന ഓവറിൽ 16 റൺസ് വേണ്ടിയിരുന്ന ഡൽഹി ഡൽഹിക്ക് നാല് റൺസ് മാത്രമാണ് നേടാൻ ആയത്. ഇതോടെ കളിച്ച രണ്ടു മത്സരങ്ങളിലും വിജയം കൊയ്ത് സഞ്ജീവം പിള്ളേരും മുന്നേറുകയാണ്. സ്കോർ – രാജസ്ഥാൻ : 185/5
ഡൽഹി : 173/5