കോട്ടയം: ജില്ലയിൽ ജനുവരി 08 ന് 17469 കുട്ടികൾക്ക് കോവിഡിനെതിരായ വാക്സിൻ നൽകിയതായി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ ആകെ ഇതുവരെ 45529 കുട്ടികൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ജില്ലയിൽ വാക്സിൻ സ്വീകരിക്കാൻ അർഹരായ 85400 പേരിൽ 53.31 ശതമാനം കുട്ടികൾ ഇതിനോടകം വാക്സിൻ സ്വീകരിച്ച് കഴിഞ്ഞു.
2004, 2005, 2006, 2007 വർഷങ്ങളിൽ ജനിച്ച എല്ലാ കുട്ടികളും വാക്സിൻ സ്വീകരിക്കാൻ അർഹരാണ്. ജനുവരി 10 നകം കുട്ടികളുടെ വാക്സിൻഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതിനാൽ വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾ എത്രയും വേഗം വിതരണകേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കേണ്ടതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനുവരി ഒൻപത് ഞായറാഴ്ച്ച കുട്ടികൾക്ക് കോവാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ
1. കോട്ടയം ജനറൽ ആശുപത്രി
2. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി
3. പാലാ ജനറൽ ആശുപത്രി
4. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
5. വൈക്കം താലൂക്ക് ആശുപത്രി
6. പാമ്പാടി താലൂക്ക് ആശുപത്രി
7. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
8. അറുനൂറ്റിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രം
9. അതിരമ്പുഴ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം
10. ഇടയിരിക്കപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രം
11. ഏറ്റുമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
12. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം
13. ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രം
14. ഇടമറുക് സാമൂഹിക ആരോഗ്യ കേന്ദ്രം
15. കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രം
16. കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രം
17. കൂടല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
18. മുണ്ടൻകുന്നു ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം
19. മുണ്ടക്കയം സാമൂഹിക ആരോഗ്യ കേന്ദ്രം
20. പൈക സാമൂഹിക ആരോഗ്യ കേന്ദ്രം
21. പനച്ചിക്കാട് ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം
22. തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം
23. ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം
24. രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം .
25. ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യൽറ്റി ആശുപത്രി
26. കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
27. സചിവോത്തമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം
28. ഉദയനാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
29. വെളിയന്നൂർ കുടുംബ ആരോഗ്യ കേന്ദ്രം