തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രില്‍ 26ന് തിരുവനന്തപുരം ജില്ലയിലെ യു.പി.എച്ച്.സി, സബ് സെന്റര്‍ ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ആരോഗ്യ സ്ഥാപനങ്ങള്‍ തുറക്കുക.
Advertisements
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇലക്ഷനുമായി ബന്ധപ്പെട്ട അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കായി ഒരു സ്പെഷല്‍ സെല്‍ പ്രവര്‍ത്തിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.