കോട്ടയം : ട്രെയിനിൽ യാത്രക്കാരന്റെ ആപ്പിൾ ഐഫോൺ മോഷ്ടിച്ച കേസിൽ കണ്ണൂർ സ്വദേശി കോട്ടയം റെയിൽവേ പൊലീസിൻ്റെ പിടിയിലായി. കണ്ണൂർ വെല്ലാർ പടിഞ്ഞാറേ മുറിയിൽ പി.എം മുകേഷി (39) നെയാണ് കോട്ടയം റെയിൽവേ എസ്എച്ച്ഓ റെജി പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 20 ന് പുലർച്ചെ തിരുപ്പതി കൊല്ലം എക്സ്പ്രസിലെ എ വൺ കോച്ചിലായിരുന്നു സംഭവം. കാട്പാടിയിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന യാത്രക്കാരന്റെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ആപ്പിൾ ഐഫോൺ ആണ് പ്രതി മോഷ്ടിച്ചത്. തുടർന്ന് യാത്രക്കാരൻ പോലീസിൽ പരാതി നൽകുകയും , കോട്ടയം റെയിൽവേ പോലീസ് സംഘം ഇയാളെ പിടികൂടുകയും ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Advertisements