കോട്ടയം: വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കുക, ഇലക്ഷൻ കമ്മിഷൻ സ്വതന്ത്രവും നീതിപൂർവവുമാക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ മുഖ്യപ്രഭാഷണം നടത്തി. ലോക് സഭാ തിരഞ്ഞെടുപ്പ് കാലയളവിൽ പ്രധാന മന്ത്രി നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ തോൽവി മുന്നിൽ കണ്ട് നടത്തിയതാണെന്നും, രാജ്യത്ത് വർഗീയ വിദ്വേഷം പറഞ്ഞ് കൊണ്ട് ജനങ്ങളെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിച്ചു ഭരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് യു.നവാസ്, ജില്ലാ സെക്രട്ടറി നിസ്സാം ഇത്തിപ്പുഴ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഓർഗാനൈസിങ് സെക്രട്ടറി അമീർ ഷാജി ഖാൻ, സെക്രട്ടറി അഫ്സൽ പി.എ, ട്രഷറർ കെ.എസ് ആരിഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ അൻസൽ പായിപ്പാട്, ഉവൈസ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു.