ആലപ്പുഴയിൽ വിനോദസഞ്ചാരികളുമായിപോയ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി : മുങ്ങിയത് മണൽത്തിട്ടയിൽ ഇടിച്ച്

ആലപ്പുഴ :
ആലപ്പുഴയിൽ വിനോദസഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി. മണൽത്തിട്ടയിൽ ഇടിച്ചതാണ് ഹൗസ് ബോട്ട് മുങ്ങാൻ കാരണമെന്നാണ് നിഗമനം. ആന്ധ്ര സ്വദേശികളായ രണ്ട് വിനോദസഞ്ചാരികളാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്.
സമീപത്തെ സ്പീഡ് ബോട്ടിൽ ഉണ്ടായിരുന്നവർ ഇവരെ രക്ഷപ്പെടുത്തി. ആലപ്പുഴ സായിക്ക് സമീപത്തെ റിസോർട്ടിൽ നിന്ന് കന്നിട്ട ജെട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഹൗസ്ബോട്ട് ആണ് മുങ്ങിയത്.

Hot Topics

Related Articles