സഞ്ജു സാംസണ്‍ ഇന്ത്യക്കായി കളിച്ചില്ലെങ്കില്‍ അത് സഞ്ജുവിന്റെ നഷ്ടമല്ല ;   ഇന്ത്യയുടെ നഷ്ടം : ഗംഭീർ

ന്യൂസ് ഡെസ്ക് : സഞ്ജു സാംസണ്‍ ഇന്ത്യക്കായി കളിച്ചില്ലെങ്കില്‍ അത് സഞ്ജുവിന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ് എന്ന് ഗംഭീർ. ടി20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഇന്ത്യക്കായി കളിക്കണം എന്ന വാദവുമായി ഗൗതം ഗംഭീർ.സഞ്ജു സാംസണ്‍ ഇന്ത്യക്കായി കളിച്ചില്ല എങ്കില്‍ അത് സഞ്ജുവിന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണെന്ന് ഗംഭീർ പറഞ്ഞു. ഈ സീസണില്‍ അതിഗംഭീരമായ പ്രകടനമാണ് സഞ്ജ് കാഴ്ചവച്ചിരിക്കുന്നത്. സഞ്ജുവിന്റെ രാജസ്ഥാൻ റോയല്‍സ് ഇപ്പോള്‍ ലീഗില്‍ ബഹുദൂരം മുന്നില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഇതുപോലുള്ള സിക്സുകള്‍ ധോണിയാണ് അടിച്ചത് എങ്കില്‍ എന്തായിരിക്കും ഇന്ത്യയില്‍ ആള്‍ക്കാർ പറയുന്നുണ്ടാവുക എന്നും സഞ്ജുവിനെ വേണ്ടത്ര അവസരങ്ങള്‍ കിട്ടുന്നില്ല എന്നും ഗംഭീർ പറഞ്ഞു. 

സഞ്ജുവിനെ ഉള്‍പ്പെടുത്താൻ പറ്റാത്ത ഈ ലോകത്തെ ഏക ഇലവൻ ഇന്ത്യൻ ഇലവൻ ആയിരിക്കും എന്നു ഗംഭീർ പരിഹസിച്ചു. സഞ്ജു സാംസണെ ടീമില്‍ എടുക്കണം എന്നും സഞ്ജുവിന് വിരാട് കോലിക്കും രോഹിത് ശർമക്കും അവരുടെ കരിയറിന്റെ തുടക്കത്തില്‍ നല്‍കിയ അതേ പിന്തുണ ഇന്ത്യ നല്‍കണമെന്നും ഗൗതം ഗംഭീർ പറഞ്ഞു. അങ്ങനെ ചെയ്തില്ല എങ്കില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ലോകത്തെ തന്നെ ഒരു മികച്ച ടാലന്റിനെ ആകാമെന്നും ഭാവിയില്‍ ലോകത്ത് ഒന്നാം നമ്ബർ ബാറ്റർ ആവാൻ സാധ്യതയുള്ള ഒരു താരത്തെയാണ് അവസരങ്ങള്‍ നല്‍കാത്തത് കൊണ്ട് ഇന്ത്യക്ക് നഷ്ടമാകുന്നത് എന്നും ഗംഭീർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്താണ് സഞ്ജുവിനെ ടീമില്‍ എടുക്കാതെ സെലക്ടർമാരും മാനേജ്മെന്റും ചെയ്യുന്നത് എന്നും ഗംഭീർ ചോദിച്ചു. കഴിഞ്ഞ ലോകകപ്പില്‍ നമ്ബർ 4 ആയി സഞ്ജു ഇന്ത്യൻ ടീമില്‍ ഉണ്ടാകണം എന്ന് താൻ പറഞ്ഞിരുന്നു എന്നും ഗംഭീർ പറഞ്ഞു.

Hot Topics

Related Articles