കൊവിഡിൽ വീണ്ടും ക്വാറന്റയിൻ നിർബന്ധം : കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വരുന്നവർ പരിശോധിച്ചാലും ഇല്ലെങ്കിലും ക്വാറന്റീനിൽ ഇരിക്കണം : ഐ.സി.എം.ആർ

ന്യൂഡൽഹി: കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വരുന്നവർ പരിശോധിച്ചാലും ഇല്ലെങ്കിലും ഏഴ് ദിവസം ക്വാറന്റീനിൽ പ്രവേശിക്കണം എന്ന് ഐസിഎംആർ അറിയിച്ചു.

Advertisements

ഹൈ റിസ്ക് വിഭാഗത്തിൽ അല്ലാത്തവർ പരിശോധിക്കേണ്ടതില്ല എന്ന് നേരത്തെ ഐസിഎംആർ അറിയിച്ചിരുന്നു. കേരളം ഉൾപ്പടെ 8 സംസ്ഥാനങ്ങളിൽ കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

159 രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണ്. ഏഷ്യയിൽ ഇന്ത്യ അടക്കം 36 രാജ്യങ്ങളിൽ കൊവിഡ് വ്യാപനം കൂടുന്നു. ഇന്ത്യയിൽ
19 സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. 153. 80 കോടിയിൽ അധികം ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തു. രാജ്യത്ത് പ്രതിദിനം നടത്താൻ കഴിയുന്ന ആർടിപിസിആർ പരിശോധനകൾ ഇരുപത് ലക്ഷത്തിൽ അധികമാണെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

Hot Topics

Related Articles