എസ്‌വെെഎസ് കേരള ഹജ്ജ് സെല്‍ ; മക്കയിലെത്തിയ ആദ്യ സംഘത്തിന് സ്വീകരണം നല്‍കി ഐസിഎഫ് ആർഎസി വോളണ്ടിയർമാർ 

മക്ക: എസ്‌വെെഎസ് കേരള ഹജ്ജ് സെല്‍ മുഖേന മക്കയിലെത്തിയ ആദ്യ സംഘത്തിന് ഐസിഎഫ് ആർഎസി വോളണ്ടിയർ കോർ പ്രൗഢമായ സ്വീകരണം നല്‍കി.രണ്ടു സംഘങ്ങളായാണ് ഇത്തവണ എസ്‌വെെഎസ് കേരള തീർഥാടകരെ കൊണ്ടുവരുന്നത്. മുഹമ്മദ് കുഞ്ഞു സഖാഫിയുടെ നേതൃത്വത്തിലുള്ള ആദ്യ സംഘം ഞായറാഴ്ച ഉച്ചയോടെ ജിദ്ദയില്‍ എത്തിച്ചേർന്നു. മക്കയിലെ അജ് യാദ് മസാഫിയിലുള്ള അല്‍ മകാരിം ഹോട്ടലിലാണ് താമസം ഒരുക്കിയിട്ടുള്ളത്. ഹനീഫ് അമാനി, ജമാല്‍ കക്കാട്, ഹുസൈൻ ഹാജി, നസീർ കൊടുവള്ളി, നൗഫല്‍ തലശേരി, ഫൈസല്‍ സഖാഫി, ഷാജല്‍ മടവൂർ, വൈ. പി. റഹീം, റാഷിദ് ഹിഷാമി, സുഹൈല്‍ സഖാഫി, മുഹമ്മദ് അലി വലിയോറ, സുഹൈർ കോതമംഗലം, അബ്ദു വേങ്ങര, നാസർ തച്ചമ്ബൊയില്‍, റാഷിദ് നിസാമി എന്നിവർ നേതൃത്വം നല്‍കി.

Advertisements

Hot Topics

Related Articles