സ്കൂൾ പാഠപുസ്തകം; നവോത്ഥാന നായകരുടെ പട്ടികയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസും

കോട്ടയം : സ്കൂൾ പാഠപുസ്തകത്തിൽ നവോത്ഥാന നായകരുടെ പട്ടികയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉൾപ്പെടുത്തി. പുതിയ അധ്യയനവർഷത്തേക്കുള്ള 7-ാം ക്ലാസ് സാമൂഹികശാസ്ത്രം പുസ്ത‌കത്തിലെ 4-ാം അധ്യായത്തിലാണ് ചാവറയച്ചന്റെ സംഭാവനകൾ ഉൾപ്പെടുത്തിയത്. സാമൂഹിക പരിഷ്കരണത്തിനു നേതൃത്വം നൽകിയവരുടെ കൂട്ടത്തിൽ ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി, വൈകുണ്ഠസ്വാമി, വക്കം അബ്ദുൽ ഖാദർ മൗലവി, പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ, പണ്ഡിറ്റ് കെ.പി.കറുപ്പൻ, ദാക്ഷായണി വേലായുധൻ എന്നിവർക്കൊപ്പമാണു ചാവറയച്ചനെയും ചേർത്തത്. 7-ാം ക്ലാസ് പുസ്ത‌കത്തിൽ 10 വർഷത്തിനു ശേഷമാണു ചാവറയച്ചനെ ഉൾപ്പെടുത്തുന്നത്.7-ാം ക്ലാസ് കേരള പാഠാവലിയിലെ നവോത്ഥാന ചരിത്രത്തിൽ ചാവറയച്ചനെ ഉൾപ്പെടുത്താതിരുന്നത് 2022ൽ വിവാദമായിരുന്നു.

Advertisements

Hot Topics

Related Articles