പൊൻകുന്നത്ത് സഹസ്രദള പത്മം വിരിഞ്ഞു ; അപൂര്‍വ താമര പൂവിട്ടത് നട്ട് ഒന്നര മാസം കഴിഞ്ഞപ്പോള്‍

പൊൻകുന്നം: കേരളത്തില്‍ അധികം പ്രചാരത്തിലില്ലാത്ത സഹസ്രദള പത്മം വീട്ടുമുറ്റത്തും വിരിഞ്ഞു. ബിഎസ്‌എൻഎല്‍ റിട്ട. ഉദ്യോഗസ്ഥൻ ചിറക്കടവ് പറപ്പള്ളിക്കുന്നേല്‍ പി.എൻ. സോജൻറെ വീട്ടിലാണ് സഹസ്രദള പത്മം എന്നറിയപ്പെടുന്ന ആയിരം ഇതളുകളുള്ള താമര വിരിഞ്ഞിരിക്കുന്നത്. നഴ്‌സറിയില്‍ നിന്നു വാങ്ങിയ ട്യൂബർ(കിഴങ്ങ്) ആണ് നട്ടത്. ഇപ്പോള്‍ രണ്ടു തൈ പൂത്തു.

Advertisements

ദേവീദേവൻമാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിൻറെ കാലാവസ്ഥയില്‍ അപൂർവമായാണ് വിരിഞ്ഞുകാണാറുള്ളത്. ട്യൂബർ നട്ട് ഒന്നര മാസം കഴിഞ്ഞപ്പോഴാണ് മൊട്ടിട്ടത്. പൂമൊട്ട് വന്ന് പതിനഞ്ച് ദിവസത്തോളമെത്തുമ്പോഴാണ് പൂവിരിയുന്നത്. വിരിഞ്ഞ് രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ ഇതളുകള്‍ കൊഴിഞ്ഞുതുടങ്ങും. അനുകൂല സാഹചര്യവും മികച്ച പരിപാലനവുമുണ്ടെങ്കില്‍ ഒരു പൂവില്‍ 800 മുതല്‍ 1,600വരെ ഇതളുകള്‍ ഉണ്ടാകുമെന്ന് സോജൻ പറഞ്ഞു.

Hot Topics

Related Articles