മോചനം കാത്ത് റഹീം; റിയാദ് കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും

റിയാദ്: റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുല്‍ റഹീമും കുടുംബവും നിയമ സഹായ സമിതിയും. ഇത് എട്ടാം തവണയാണ് വിധി പറയുന്നതിനായി കേസ് വീണ്ടും പരിഗണിക്കുന്നത്. ഏഴാമത്തെ സിറ്റിങ്ങിലും തീരുമാനങ്ങളൊന്നും എടുക്കാതെ കേസ് മാറ്റിവെക്കുകയായിരുന്നു.

Advertisements

കഴിഞ്ഞ തവണയും ഓണ്‍ലൈനായി നടന്ന സിറ്റിങ്ങില്‍ പതിവുപോലെ ജയിലില്‍ നിന്ന് അബ്ദുല്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും റിയാദ് നിയമസഹായസമിതി പ്രവർത്തകരും പങ്കെടുത്തിരുന്നു. സൗദി ബാലൻ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിെൻറ വധശിക്ഷ ദിയാധനം സ്വീകരിച്ച്‌ വാദിഭാഗം മാപ്പ് നല്‍കിയതോടെ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീർപ്പാവാത്തതിനാല്‍ ജയില്‍ മോചനം അനിശ്ചിതമായി നീളുകയാണ്. റിയാദിലെ ഇസ്കാൻ ജയിലില്‍ കഴിയുന്ന റഹീമിെൻറ തടവുകാലം ഇപ്പോള്‍ 19ാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.

Hot Topics

Related Articles