കാഞ്ഞിരപ്പള്ളി: അറിഞ്ഞതിനെ ആചരിക്കുക എന്നതാണ് ഹിന്ദു ധർമ്മത്തിൻ്റെ ആധാരമെന്ന് മാർഗ്ഗദർശകമണ്ഡലം സംസ്ഥാന കാര്യദർശി സ്വാമി സത്സ്വരൂപാനന്ദസരസ്വതി പറഞ്ഞു. കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി ഞർക്കല കാവ് ക്ഷേത്രത്തിൽ നടന്നകേരള ഹിന്ദു മത പാഠശാലാ അദ്ധ്യാപക പരിഷത്തിൻ്റെ 45-ാമത് വാർഷിക സമ്മേളനവും കുട്ടികളുടെ വിജ്ഞാന മത്സരങ്ങളും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സാംസ്കാരികവും,
ആദ്ധ്യാത്മികവും, ഭൗതികവുമായ അറിവു നേടുന്നതോടൊപ്പം നമ്മുടെ സ്വത്വത്തെ അന്വേഷിച്ചു കണ്ടെത്താനുള്ള അറിവും നേടണം. അതി’ല്ലാതെ വരുന്നതാണ് സ്വത്വത്തെ ചോദ്യം ചെയ്യപ്പെടുമ്പോൾ നമുക്ക് പ്രതികരണ ശേഷി നഷ്ടപ്പെടുന്നത്. എല്ലാ മതങ്ങളെയും കാഴ്ചപ്പാടുകളെയും സ്വീകരിച്ച ചരിത്രമാണ് ഹിന്ദു ധർമ്മത്തിനുള്ളത്. മതേതരമെന്ന പേരുപറഞ്ഞ് ഹിന്ദുവിനെ വർഗ്ഗീയ വാദികളാക്കുകയാണ് ചിലർ ചെയ്യുന്നത്.ധർമ്മം നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. കുട്ടികൾക്ക് ധർമ്മബോധം ഉപദേശിച്ചു കൊടുക്കുന്ന മതപാഠശാലകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും സ്വാമി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞർക്കലക്കാവ് മേൽശാന്തി മണിലാൽ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി.അദ്ധ്യാപകപരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് വി കെ രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കുടമാളൂർ രാധാകൃഷ്ണൻ ,വി ആർ രവി, പാറത്തോട് വിജയൻ ,മധുസൂദനക്കുറുപ്പ് തട്ടയിൽ, അനിൽകുമാർ കൈപ്പട്ടൂർ, പി ഐ കൃഷ്ണൻകുട്ടി ,അഡ്വ.ജഗന്മയ ലാൽ, ഉഷാ രാജീവ്, പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.വിജ്ഞാന മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് മണിലാൽ നമ്പൂതിരി സമ്മാനദാനം നടത്തി.അദ്ധ്യാപക സംഗമവും നടന്നു.