ഗുണ്ടാ നേതാവിന്റെ സൽക്കാരത്തിൽ ഡിവൈഎസ്പി ; പുറത്ത് വന്നത് പോലീസിന്റെ അധാർമിക ബന്ധങ്ങൾ : എസ്.ഡി.പി.ഐ 

ആലപ്പുഴ : ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.ജി സാബുവും ആലപ്പുഴ പോലീസ് കാംപിലെ മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥരും കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ സൽക്കാരത്തിൽ പങ്കെടുത്തതിലൂടെ വെളിവാകുന്നത് പോലീസിന്റെ അധാർമിക ബന്ധങ്ങളാണെന്ന്  എസ്.ഡി.പി.ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.റിയാസ് പറഞ്ഞു. നാട്ടിലെ ക്രമസമാധാനം സംരക്ഷിക്കേണ്ടവർ തന്നെ ഗുണ്ടാ സംഘങ്ങളുമായി ചങ്ങാത്തം പുലർത്തുന്നത് നാടിന്റെ സമാധാനത്തിന് ഭീഷണിയാണ്. ഇത്തരം വഴിവിട്ട ബന്ധങ്ങൾ പുലർത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടികൾ വകുപ്പ് തലത്തിൽ ഒതുങ്ങി പോകാതെ സേനയിൽ നിന്നും ഒഴിവാക്കുന്നതടക്കമുള്ള ശക്തമായ ശിക്ഷ നൽകാൻ പോലീസ് അധികാരികളും ആഭ്യന്തര വകുപ്പും തയ്യാറാകണം. കേരള പോലീസിനു തന്നെ നാണക്കേടുണ്ടാക്കുന്ന ഇത്തരം സംഭവങ്ങൾ  നിയമവാഴ്ച്ചയിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ കാരണമാകുന്നതാണ്. ആലപ്പുഴ പോലീസിനുള്ളിൽ ഇനിയും ക്രിമിനൽ സംഘങ്ങൾക്ക് ഒത്താശ ചെയ്യുന്ന  ഉദ്യോഗസ്ഥർ ഉണ്ടോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും കെ റിയാസ്  പറഞ്ഞു.

Advertisements

Hot Topics

Related Articles