കോട്ടയം നട്ടാശ്ശേരിയില്‍ കനത്ത മഴയിലും കാറ്റിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്

കോട്ടയം :കോട്ടയം നട്ടാശ്ശേരിയില്‍ കനത്ത മഴയിലും കാറ്റിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. നട്ടാശ്ശേരി മാലിമേല്‍ ആനന്ദക്കുട്ടന്റെ വീടാണ് കനത്ത മഴയിലും കാറ്റിലും തകര്‍ന്നത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ശബ്ദം കേട്ട് ആനന്ദക്കുട്ടനും സഹോദരി ചന്ദ്രികയും വീടിനുള്ളില്‍ നിന്ന് ഓടി മാറിയതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്. അംഗപരിമിതനായ ആനന്ദക്കുട്ടന്റെ അവസരോചിത ഇടപെടല്‍ മൂലമാണ് വലിയ അപകടം ഒഴിവായത്.

Advertisements

Hot Topics

Related Articles