വൈക്കം : ഇന്ത്യൻ ദലിത് ഫെഡറേഷൻ (ഐഡിഎഫ്) വൈക്കം തോട്ടാപ്പള്ളി ശാഖ (922) യുടെ നേതൃത്വത്തിൽ എസ് എസ് എൽ സിയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ജൂൺ 2 ന് രാവിലെ 11 ന് തോട്ടാപ്പള്ളിയിലെ ബാബു പുത്തൻതറയുടെ വസതിയിൽ നടന്ന ആദരവ് സമ്മേളനം ഐഡിഎഫ് വൈക്ക് താലൂക്ക് പ്രസിഡൻ്റ് ശ്രീ.വി കെ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡൻ്റ് ഉഷാ ബാബു അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് 2003/2004 അദ്ധ്യയന വർഷത്തിൽ എസ് എസ് എൽ സിയ്ക്ക് മുഴുവൻ വിഷയത്തിനും എ പ്ളസ് വാങ്ങിയ സാന്ദ്ര സനിലിൻ, ഉന്നത വിജയം കരസ്ഥമാക്കിയ കാർത്തികബിജു,തേജദീപൻ, ആലേഖ് കെ എസ് എന്നിവർക്ക്
കല്ലറ സുകുമാരൻ സ്മാരക അവാർഡ് നൽകിആദരിച്ചു. പി ഷൺമുഖൻ,എം രാമചന്ദ്രൻ,പി കെ പ്രകാശൻ (റെജി),ബാബു പുത്തൻതറ, എന്നിവർ അനുമോദന പ്രസംഗം നടത്തി.ശാഖാ സെക്രട്ടറി കെ പി ബിന്ദു സ്വാഗതവും കമ്മറ്റിയംഗം കെ പി ശിശുപാലൻ നന്ദിയും രേഖപ്പെടുത്തി.