ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളിയ്ക്ക് 25 ലക്ഷത്തിൻ്റെ ബഡ്ജറ്റ്: ശ്രീനാരായണ ജയന്തി പബ്ലിക്ക് ബോട്ട് റേസ് ക്ലബ്ബിൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു ; വി എസ് സുഗേഷ് പ്രസിഡന്റ്‌ ; എസ് ഡി പ്രേംജി ജനറൽ സെക്രട്ടറി 

കുമരകം: ശ്രീനാരായണ ഗുരുദേവൻ 1903-ൽ കുമരകം ഗ്രാമം സന്ദർശിച്ചതിൻ്റെ ഓർമ്മ പുതുക്കുന്നതിനായി ഒരു നൂറ്റാണ്ടിലേറെയായി  ശ്രീനാരായണ ജയന്തി പബ്ലിക്ക് ബോട്ട് റേസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 20 ചൊവ്വാഴ്ച ചതയദിനത്തിൽ കോട്ടത്തോട്ടിൽ സംഘടിപ്പിക്കുന്ന 121-ാം കുമരകം മത്സരവള്ളംകളിയ്ക്ക് 25 ലക്ഷത്തിൻ്റെ ബഡ്‌ജറ്റ് വാർഷിക പൊതുയോഗം അംഗീകരിച്ചു. ക്ലബ്ബ് പ്രസിഡൻറ് വി.എസ് സുഗേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി  പി. എസ് രഘു കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി വി എസ് സുഗേഷ് (പ്രസിഡന്റ്‌ ), സാൽവിൻ കൊടിയന്തറ, പുഷ്കരൻ കുന്നത്തുചിറ, പി കെ മനോഹരൻ (വൈസ് പ്രസിഡന്റ്‌മാർ ), എസ് ഡി പ്രേംജി (ജനറൽ സെക്രട്ടറി), വി എൻ കലാധരൻ (ഓഫീസ് സെക്രട്ടറി ), എം കെ വാസവൻ (ട്രഷറർ ) , പി. എ  സുരേഷ് , കെ ജി ബിനു (ആഡിറ്റ് കമ്മറ്റി അംഗങ്ങൾ) ഉൾപ്പെടെ 51 അംഗ കമ്മിറ്റിയെ  യോഗം തെരഞ്ഞെടുത്തു. യോഗത്തിന് പി എസ് രഘു സ്വാഗതവും, 

Advertisements

എസ് ഡി പ്രേംജി നന്ദിയും പറഞ്ഞു. 

Hot Topics

Related Articles