കോഴിക്കോട് എൽഡിഎഫിന് കാലിടറി; സിപിഎം ശക്തികേന്ദ്രങ്ങളിൽ വരെ എളമരം കരീം പിന്നിൽ; ന്യൂനപക്ഷ വോട്ടുകൾ വാരി എം.കെ രാഘവൻ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്ന് പ്രതീക്ഷിച്ച എൽഡിഎഫിന് കോഴിക്കോട് കാലിടറി. സിപിഎമ്മിൻ്റെ ശക്തികേന്ദ്രങ്ങളായ നിയോജക മണ്ഡലങ്ങളിൽ വരെ യുഡിഎഫിന് വലിയ മുന്നേറ്റമാണ് നേടാനായത്. എളമരം കരീമിനെ നിയമസഭയിലേക്ക് വിജയിപ്പിച്ച ബേപ്പൂരിലും, സിപിഎം സ്വാധീന മേഖലയായ ബാലുശേരിയിലും എലത്തൂരിലും ഇടതുമുന്നണിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 

Advertisements

ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 2019 ൽ നേടിയതിനേക്കാൾ ഭൂരിപക്ഷമാണ് എംകെ രാഘവന് ലഭിച്ചത്. ഒരു നിയോജക മണ്ഡലത്തിൽ പോലും ആദ്യ മൂന്ന് റൗണ്ടിൽ എളമരം കരീമിന് മുന്നിലെത്താനായില്ല. ന്യൂനപക്ഷ സ്വാധീന മേഖലകളിലടക്കം എംകെ രാഘവനാണ് മേധാവിത്വം നേടാനായത്. എംകെ രാഘവന് മൂന്ന് റൗണ്ട് കഴിഞ്ഞപ്പോൾ 122623 വോട്ട് നേടാനായി. എളമരം കരീമിന് 89019 വോട്ട് മാത്രമാണ് നേടാനായത്. 33604 വോട്ടാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം.

Hot Topics

Related Articles