‘ഇനിയും ഒന്നിച്ച്‌ പ്രവര്‍ത്തിക്കാം’; തിരഞ്ഞെടുപ്പ് വിജയത്തില്‍ മോദിക്ക് അഭിനന്ദനവുമായി ജോ‌ര്‍ജിയ മെലോനി

ന്യൂഡല്‍ഹി: മൂന്നാംവട്ടവും അധികാരത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച്‌ ഇറ്റാലിയൻ പ്രധാനമന്ത്രി ജോ‌ർജിയ മെലോനി.ഇറ്റലിയെയും ഇന്ത്യയെയും ബന്ധിപ്പിച്ചുനിർത്തുന്ന സൗഹൃദം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തുടർന്നും പ്രവർത്തിക്കുമെന്ന് ജോർജിയ എക്‌സില്‍ കുറിച്ചു. ‘പുതിയ തിരഞ്ഞെടുപ്പ് വിജയത്തില്‍ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍. പുതിയ പ്രവർത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. ഇന്ത്യയെയും ഇന്റലിയെയും ബന്ധിപ്പിച്ചുനിർത്തുന്ന സൗഹൃദം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തുടർന്നും പ്രവർത്തിക്കുമെന്നത് ഉറപ്പാണ്. നമ്മുടെ രാജ്യങ്ങളുടെയും ജനങ്ങളുടെയും ക്ഷേമത്തിനായി നമ്മെ ബന്ധിപ്പിക്കുന്ന വിവിധ വിഷയങ്ങളില്‍ സഹകരണം തുടരും’- ഇറ്റലിയില്‍ കുറിച്ച പോസ്റ്റില്‍ മെലോനി പറഞ്ഞു. 

Advertisements

മെലോനിയുടെ വാക്കുകള്‍ക്ക് പ്രധാനമന്ത്രി നന്ദി പറയുകയും ചെയ്തു. ‘താങ്കളുടെ ആശംസകള്‍ക്ക് നന്ദി മൂല്യങ്ങളും താല്‍പര്യങ്ങളും അടിസ്ഥാനമാക്കിയുള്ള ഇന്ത്യ-ഇറ്റലി തന്ത്രപരമായ പങ്കാളിത്തം ആഴത്തിലാക്കാൻ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്. ആഗോള നന്മയ്ക്കായി ഒരുമിച്ച്‌ പ്രവർത്തിക്കുന്നത് തുടരും’- മോദി എക്‌സില്‍ പറഞ്ഞു. നേപ്പാള്‍ പ്രധാനമന്ത്രി പ്രഞ്ചന്ദ, ശ്രീലങ്കൻ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് എന്നിവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 294 സീറ്റാണ് എൻഡിഎ നേടിയത്. എന്നാല്‍ ഏറ്റവും വലിയ കക്ഷിയായ ബിജെപിക്ക് 240 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബിജെപിക്ക് ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, പശ്‌ചിമ ബംഗാള്‍, രാജസ്ഥാൻ, കർണാടക, തമിഴ്‌നാട്, ബീഹാർ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ‘ഇന്ത്യ’ മുന്നേറ്റമാണ് തിരിച്ചടിയായത്.

Hot Topics

Related Articles