കൊടിക്കുന്നില്‍ സുരേഷിന്റെ വിജയം : തലവടിയിലും എടത്വായിലും യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തി

ആലപ്പുഴ :
യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് നാലാമതും മാവേലിക്കര പാര്‍ലിമെന്റ് മണ്ഡലത്തില്‍ വിജയിച്ചതിനെ തുടര്‍ന്ന് തലവടിയിലും എടത്വായിലും ആഹ്ലാദപ്രകടനം നടത്തി. യുഡിഎഫ് എടത്വ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടത്വായില്‍ നടന്ന ആഹ്ലാദ പ്രകടനവും പൊതുസമ്മേളനവും ജില്ലാ കോണ്‍ഗ്രസ് ഉപാധ്യഷന്‍ സജി ജോസഫ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ബാബു സേവ്യര്‍ അധ്യക്ഷത വഹിച്ചു.

Advertisements

ഡിസിസി ജനറല്‍ സെക്രട്ടറി റാംസെ ജെ റ്റി, കണ്‍വീനര്‍ അല്‍ഫോന്‍സ് ആന്റണി, റോയ് ഊരാംവേലില്‍, ടെഡി സക്കറിയ, വിശ്വന്‍ വെട്ടത്തില്‍, സോണിച്ചന്‍ തെക്കേടം, ജോജി കരിക്കമ്പള്ളി, ബൈജു ജോസ്, നിബിന്‍ കെ തോമസ്, വറിച്ചന്‍ വേലിക്കളം, മറിയാമ്മ ജോര്‍ജ്, ജിന്‍സി ജോളി, ലിജി വര്‍ഗീസ്, രേഷ്മ ജോണ്‍സന്‍, ജി ജയചന്ദ്രന്‍, സുഷമ്മ സുധാകരന്‍, ആനി ഇപ്പന്‍, പി സി ജോസഫ്, സ്റ്റാര്‍ളി സജി, ആന്‍സി ബിജോയ്, ദിബീഷ് കൊട്ടാരം, ജോര്‍ജ്കുട്ടി ജോസഫ്, കുഞ്ഞുമോന്‍ വാതപ്പള്ളി, സണ്ണി പലേച്ചിറ, മോന്‍സി എലിപള്ളി, മോഡി തോമസ്, ബാബു പടിഞ്ഞാറേക്കര, സാബു മുണ്ടകത്തില്‍, സാജന്‍ തൈശ്ശേരില്‍, ടോം പരുമ്മൂട്ടില്‍, ഷാജി ആനന്ദലയം, തങ്കച്ചന്‍ മാമ്പറ, സണ്ണി കണ്ടത്തിപറമ്പില്‍, ആന്ധ്രുസ് ഉലക്കപ്പാടി, ജോമോന്‍, ജോര്‍ജ്കുട്ടി മൂലയില്‍, എ കെ ഗോപി, സുബിന്‍ നെറ്റിത്തറ, ഔസേപ്പച്ചന്‍, റോജി മരിയാപുരം, അനൂപ് സദാനന്ദന്‍, ജോസി മണലേല്‍, തമ്പി കുന്നേല്‍, തോമസ് കാട്ടുങ്കല്‍, കൊച്ചുട്ടി നൈനാന്‍പടം, ആന്റണി തിരുനിലം, മോന്‍സി ഔസഫ്, മോന്‍സി ഡാനിയേല്‍, മോഹനന്‍ പിള്ള, ടോമിച്ചന്‍ എട്ടില്‍, ഷാജി മാളിയേക്കാള്‍, മനോജ് പുത്തന്‍വീട്ടില്‍, രാജു ഏഴര, പ്രസാദ്, ബ്ലെസി പനക്കല്‍, ജിയോ ചേന്നങ്കര, മാത്തുകുട്ടി വാണിയപുരക്കല്‍, സിബിന്‍ ജോസഫ്, മെല്‍വിന്‍ മാത്യു, മിഥുന്‍ മാത്യു, വിന്‍സെന്റ് പഴയറ്റില്‍, കെബിന്‍ മത്തുള്ള, ജോജോമോന്‍ ജോസഫ്, ടോണി എന്നിവര്‍ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊടിക്കുന്നില്‍ സുരേഷിന്റെ വിജയത്തില്‍ തലവടിയില്‍ നടന്ന ആഹ്ലാദ പ്രകടനവും സമ്മേളനവും യു ഡി എഫ് കണ്‍വീനര്‍ ബിജുപാലത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. തലവടി നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് കോലത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു . കെ പി കുഞ്ഞുമോന്‍, സാംകുട്ടി ആറുപറയില്‍, വിജയബാലകൃഷ്ണന്‍, റെജി കോതപ്പുഴശേരില്‍, ഷാജന്‍ മെതിക്കളം, ചെറിയാന്‍ ജോഷ്വാ, ഷാജി മാമ്മൂട്ടില്‍, യോഹന്നാന്‍ മാത്യു, സജി മാമ്മൂട്ടില്‍, മോനി ഉമ്മന്‍, ജെയിംസ്, ലീമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles