പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി; 13 സ്കൂളുകൾക്ക് വാട്ടർ പ്യൂരിഫയർ നൽകി

കൊല്ലാട് : പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ഗവൺമെന്റ് സ്കൂളുകൾക്ക് വാട്ടർ പ്യൂരിഫയർ നൽകി. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസർ ടോമിച്ചൻ ജോസഫിന്റെ അധ്യക്ഷതയിൽ കൊല്ലാട് ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് നടന്ന യോഗത്തിൽ പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം എംഎൽഎ  തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. അതോടൊപ്പം സ്കൂളുകളിലെ ജൈവമാലിന്യ സംസ്കരണത്തിന് ഉതകുന്ന ബയോ കമ്പോസ്റ്റര്‍ ബിന്നുകൾ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.  ഇരു പദ്ധതികൾ ക്കുമായി ഏതാണ്ട് എട്ടു ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. മാലിന്യ മുക്ത പരിസരവും ശുദ്ധമായ കുടിവെള്ളവും കുട്ടികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്നും അതുവഴി ആരോഗ്യപൂർണ്ണമായ ഒരു തലമുറയെ വളർത്തിയെടുക്കുന്നതിനുള്ള മാതൃകാപരമായ ഇടപെടലുകളാണ് ബ്ലോക്ക് പഞ്ചായത്ത് നടത്തിയത് എന്നും ഉദ്ഘാടകൻ നിരീക്ഷിച്ചു.വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും നൂതനമായ ഇടപെടലുകൾ നടത്തുവാൻ ബ്ലോക്ക് പഞ്ചായത്ത് ഈ വർഷവും പ്രതിജ്ഞാബദ്ധമാണ് എന്ന് പ്രസിഡന്റ്  ടോമിച്ചൻ ജോസഫ് പ്രസ്താവിച്ചു. പ്രസ്തുത യോഗത്തിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ആനി മാമൻ, പള്ളം ബ്ലോക്ക് പഞ്ചായത്ത് കൊല്ലാടു ഡിവിഷൻ മെമ്പർ  സിബി ജോൺ, ജില്ലാ പഞ്ചായത്ത് മെമ്പർ  പി കെ വൈശാഖ്, വാർഡ് മെമ്പർ  നൈസിമോൾ, തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഉത്തമൻ.ബി.കൃതജ്ഞത പറഞ്ഞു

Advertisements

Hot Topics

Related Articles