പുതുപ്പള്ളി  മച്ചുകാട് സി.എം.എസ്. എൽ.പി സ്കൂളിൽ ഫലവൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു 

പുതുപ്പള്ളി:  മച്ചുകാട് സി.എം.എസ്. എൽ.പി സ്കൂളിൽ ഇത്തവണത്തെ പരിസ്ഥിതി ദിനം ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട് ആഘോഷിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പിടിഎയും അധ്യാപകരും ചേർന്ന് കൊണ്ട് കൃഷിത്തോട്ടത്തിൽ ഒരുക്കങ്ങളും വൃക്ഷത്തൈ നടീലുകളും ആരംഭിച്ചു. നമ്മുടെ നിലനിൽപ്പിന് നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കേണ്ടതാണെന്ന അറിവ് കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശത്തിലൂടെ ഹെഡ് മാസ്റ്റർ  ബെന്നി മാതു അറിയിച്ചു. തുടർന്ന് പുതുപ്പള്ളി ഫെഡറൽ ബാങ്ക് മാനേജർ  മരിയ എലിസബത്ത് പോൾ സ്കൂൾ വളപ്പിൽ  ഫലവൃക്ഷത്തൈ നട്ടു പരിസ്ഥിതി സംരക്ഷണം എതൊരു വ്യക്തിയുടെയും കടമയാണെന്ന്  ഉത്ബോധിപ്പിച്ചു. കുട്ടികൾ കൊണ്ടുവന്ന ഫലവൃക്ഷത്തൈകൾ സ്കൂൾ വളപ്പിൽ നടുന്നതിന് മുൻ അധ്യാപിക ജോളി മാത്യു നേതൃത്വം നൽകി. തുടർന്ന് വിൻസി  പീറ്റർ, സിനു സൂസൻ ജേക്ക, പി ടി എ പ്രസിഡൻറ്  രാഖി മോൾ സാം , ബിബിൻ എം. ജെ, സിനു സൂസൻ ജേക്കബ്,  എന്നിവർ പ്രസംഗിച്ചു. 

Advertisements

Hot Topics

Related Articles