കുഴിമറ്റം: ചിങ്ങവനം എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂളിൽ എൻ സി സി യുടെയും എൻ എസ് എസിൻ്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷവും പരിസ്ഥിതിദിന സന്ദേശ റാലിയും നടത്തി. പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. പി റ്റി എ പ്രസിഡൻ്റ് ഹരിരാഗ് നന്ദൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലേഖ വി , ഹെഡ്മിസ്ട്രസ്സ് എ ലക്ഷ്മി, എൻ സി സി ഓഫീസർ വി എം ഗോപകുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അജീഷ് എം, രാജേഷ് കുമാർ എസ്, അഭിരാജ് കെ എം , ശ്രീജ സി എസ് എന്നിവർ പങ്കെടുത്തു.
Advertisements