നട്ടു പരിപാലിച്ച മരങ്ങളുടെ ജന്മദിനാഘോഷം : യൂത്ത് കോൺഗ്രസ്‌ പരിസ്ഥിതി ദിനാഘോഷം നടത്തി

തിരുവല്ല : 2017 ലെ ലോകപരിസ്ഥിതി ദിനത്തിൽ വഴിയോരത്തു നട്ട് പരിപാലിച്ച മരങ്ങളുടെ 7 -ാമത് ജന്മദിനം യൂത്ത് കോൺഗ്രസ്‌ വെൺപാല രാജീവ്‌ ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു ആഘോഷിച്ചു. പ്രകൃതി സംരക്ഷണത്തിന് മരങ്ങൾ നടുന്നതോടൊപ്പം സംരക്ഷണവും ഉറപ്പാക്കണമെന്ന സന്ദേശം നൽകിക്കൊണ്ട് നടത്തിയ പരിസ്ഥിതി ദിനാഘോഷം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്നതിനായി കറിവേപ്പിൻ തൈകൾ വഴിയോരത്തു വെച്ച് പിടിപ്പിച്ചു. അഖിൽ ചിറയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, കെ. എസ്. യു ജില്ലാ ജനറൽ സെക്രട്ടറി ടോണി ഇട്ടി, മോൻസി വെൺപാല, ബിജു കൊടുംതറ, അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles